പലപ്പോഴും നമ്മുടെ അടുക്കളയിൽ വെറുതെ കളയുന്ന പല കാര്യങ്ങൾക്കും മറ്റൊരു രീതിയിൽ പ്രയോജനം ഉണ്ടായിരിക്കും. ഇങ്ങനെയുള്ള ഓരോ ചെറിയ കാര്യത്തിന്റെയും മറ്റൊരു പ്രയോജനം അറിഞ്ഞാൽ ഇനി ഒരിക്കലും അടുക്കളയിൽ നിന്നും ഒന്നും വെയ്റ്റ് ആയി പുറത്തേക്ക് പോകില്ല. പുട്ട് ഇഷ്ടമില്ലാത്ത മലയാളികൾ ഉണ്ടാകില്ല എന്നാൽ പുട്ട് ഉണ്ടാക്കുന്ന സമയത്തുള്ള ഈ സൂത്രങ്ങൾ നിങ്ങൾക്ക് അറിവുണ്ടോ.
പ്രത്യേകിച്ച് പുട്ട് ഉണ്ടാക്കുമ്പോഴും മുട്ട കഴിക്കുമ്പോഴും ഉണ്ടാകുന്ന ഒരു നെഞ്ചരിച്ചിൽ മാറാൻ ഇനി ഈ സൂത്രവിദ്യ നിങ്ങളെ സഹായിക്കും. ഇതിനായി പുട്ട് ഉണ്ടാക്കുന്ന സമയത്ത് പുട്ടിന്റെ കുടത്തിനകത്തേക്ക് വെള്ളത്തിൽ അല്പം ഉലുവ കൂടി ചേർത്ത് ഉണ്ടാക്കുകയാണ് എങ്കിൽ പുട്ട് കഴിക്കുമ്പോൾ ഉണ്ടാകുന്ന നെഞ്ചരിച്ചിൽ മാറി കിട്ടും.
ഈ ഉലുവ ആവശ്യത്തിന് ശേഷം നിങ്ങൾക്ക് അരച്ച് മുഖത്തും തലയിൽ ഉപയോഗിക്കാവുന്നതാണ്. പുട്ടുകുറ്റിയിൽ നിന്നും പുട്ട് എടുത്ത് മാറ്റുന്ന സമയത്ത് സാധാരണ പലർക്കും കയ്യിൽ പൊള്ളൽ ഉണ്ടാകാറുണ്ട്. എന്നാൽ വീട്ടിൽ പഴയ കളയാൻ വെച്ച ജീൻസ് ഉപയോഗിച്ച് പുട്ടിന് ഒരു കവർ ഉണ്ടാക്കാം. ഇത് ഇനി പുട്ട് കുറ്റിയിൽ നിന്നും മാറ്റുന്ന സമയത്ത് നിങ്ങൾക്ക് വളരെ ഉപയോഗപ്രദമായിരിക്കും.
കടയിൽ നിന്നും വാങ്ങി കൊണ്ടുവരുന്ന പച്ചക്കറികൾ എടുത്തശേഷം കവർ ഒരിക്കലും വെറുതെ കളയരുത്. സൂക്ഷിക്കാൻ ഒരുപാട് സ്ഥലം വേണമെന്നതുകൊണ്ട് ഇനി ഇതിനെ ഒരിക്കലും നശിപ്പിക്കേണ്ട ആവശ്യമില്ല. ഈ രീതിയിൽ ചെയ്യുകയാണ് എങ്കിൽ ഒരുപാട് സ്ഥലം നഷ്ടമാകാതെ നിങ്ങൾക്കും ഉപയോഗിക്കാം. തുടർന്ന് കൂടുതൽ വിശദമായി അറിയാൻ വീഡിയോ മുഴുവൻ കാണാം.