എത്ര കറ പിടിച്ചാ അയൺ ബോക്സ് പുതു പുത്തൻ ആക്കുവാൻ ഈ ഗുളിക മതി

നമ്മളെല്ലാവരും അയൺ ബോക്സ് ഉപയോഗിക്കുന്നവരാണ്. പണ്ടുകാലത്ത് ആണെങ്കിൽ ചിരട്ട കൊണ്ട് കനൽ ഉണ്ടാക്കി ഇസ്തിരിപ്പെട്ടിയിൽ ഉപയോഗിക്കാറാണ് പതിവ്. എന്നാൽ ഇന്ന് കറണ്ടിൽ പ്രവർത്തിക്കുന്ന അയൺ ബോക്സ് ആണ് എല്ലാ വീടുകളിലും. അയൺ ബോക്സ് സ്ഥിരമായി ഉപയോഗിക്കുന്നവർ ആണെങ്കിൽ, അതിൽ കറുത്ത നിറത്തിലുള്ള കറ പിടിച്ചിട്ടുണ്ടാവും. ചില സന്ദർഭങ്ങളിൽ ചൂട് കൂടുമ്പോൾ തുണികളും.

   

അതിൽ ഒട്ടി പിടിക്കാറുണ്ട്. ഇങ്ങനെ ഉണ്ടാകുമ്പോൾ പലപ്പോഴും അത് മറ്റു തുണികൾ അയൺ ചെയ്യുന്ന സമയത്ത് അതിലേക്ക് പിടിക്കാറുണ്ട്. അതുപോലെതന്നെ പലതരത്തിലുള്ള കറകളും അയൺ ബോക്സിൽ ഉണ്ടാവും. ഇവ സ്ഥിരമായി ക്ലീൻ ചെയ്തില്ലെങ്കിൽ മറ്റ് തുണികളിലേക്കും ഇത് പിടിക്കും. വളരെ എളുപ്പത്തിൽ വീട്ടിൽ തന്നെ അയൺ ബോക്സിന്റെ അടിവശം ക്ലീൻ ചെയ്ത് എടുക്കാവുന്നതാണ് അത് എങ്ങനെ എന്ന്.

ഈ വീഡിയോയിലൂടെ വ്യക്തമായി തന്നെ പറയുന്നു. ഇതിനായി നമ്മൾ ഉപയോഗിക്കുന്നത് പാരസെറ്റമോൾ ഇൻറെ ഗുളികയാണ്. നമ്മൾ പനി വരുമ്പോൾ കഴിക്കാറുള്ള പാരസെറ്റമോൾ ആണ് ഇതിന് ആവശ്യം. ഇസ്തിരിപ്പെട്ടി നന്നായി ചൂടായതിനു ശേഷം പാരസെറ്റമോൾ ഗുളിക കൊണ്ട് അഴുക്കുപിടിച്ച ഭാഗത്ത് നന്നായി ഉരച്ചു കൊടുക്കേണ്ടതുണ്ട്. അതിനുശേഷം ഒരു തുണി അല്ലെങ്കിൽ ടിഷ്യു എടുത്ത് തുടച്ചു കളയണം.

അഴുക്കുള്ള ഭാഗങ്ങളിൽ നന്നായി ഉരച്ചു കൊടുത്ത് തുണികൊണ്ട് ആ കറയെല്ലാം തുടച്ചുനീക്കാവുന്നതാണ്. ചൂടുള്ള ഇസ്തിരിപ്പെട്ടി ആയതുകൊണ്ട് തന്നെ കൈ പൊള്ളാതെ ശ്രദ്ധിക്കേണ്ടതുണ്ട് പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. ഇങ്ങനെ ചെയ്യുമ്പോൾ വളരെ പെട്ടെന്ന് തന്നെ അതിലെ അഴുക്ക് മുഴുവനായും പോകുന്നതായി കാണാൻ സാധിക്കും. ഇതിനെക്കുറിച്ച് കൂടുതൽ മനസ്സിലാക്കാനായി വീഡിയോ കാണുക.