ആരോഗ്യപ്രശ്നങ്ങൾക്ക് സഹായിക്കുന്ന നിരവധി വീട്ടുവൈദ്യങ്ങൾ ഉണ്ട് അതിൽ പലതും വീട്ടിൽ നിന്നു തന്നെ ലഭിക്കുന്നതാണ്. നമ്മുടെ അടുക്കളകളിൽ ലഭ്യമാക്കുന്ന പല സാധനങ്ങളും ഉപയോഗിച്ചുകൊണ്ട് നിരവധി പൊടിക്കൈകൾ പരീക്ഷിച്ചു നോക്കാവുന്നതാണ്. എന്നാൽ പല ആളുകൾക്കും അതിനെക്കുറിച്ച് ഒരു ധാരണയുമില്ല ചെറിയ അസുഖങ്ങൾക്ക് പോലും ആശുപത്രിയിൽ പോവുകയും മരുന്നുകൾ കഴിക്കുകയും ആണ് പതിവ്. ഇന്നത്തെ കാലത്ത് ഇത്തരത്തിലുള്ള വീട്ടുവൈദ്യങ്ങൾ ആരും പരീക്ഷിച്ചു നോക്കാറില്ല എന്നതാണ് വാസ്തവം.
ചിലപ്പോൾ നമ്മൾ നിസ്സാരമായി കാണുന്ന പല വസ്തുക്കളും ആരോഗ്യഗുണങ്ങളിൽ മികച്ചത് ആയിരിക്കും. ഇതിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് അയമോദകം. ഭക്ഷണപദാർത്ഥങ്ങളിൽ ചേർക്കുന്നതും, വെള്ളം തിളപ്പിച്ച് കുടിക്കുന്നതും എല്ലാം പലതരത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾക്ക് പരിഹാരമാകുന്നു. അയമോദകത്തിന്റെ വിവിധ ഗുണങ്ങളെ കുറിച്ചാണ് ഈ വീഡിയോയെ പ്രതിപാദിക്കുന്നത്. അമൂല്യമായ യൂനാനി ഔഷധങ്ങളിൽ അയമോദകം ഒരു പ്രധാന ചേരുവ തന്നെയാണ്.
നാട്ടിൻപുറക്കാരുടെ ഔഷധപെട്ടിയിലെ പ്രധാന ഘടകം കൂടിയാണ് ഈ അയമോദകം. ഔഷധ പ്രാധാന്യത്തോടൊപ്പം തന്നെ ഭക്ഷണത്തിന് രുചി കൂട്ടുന്ന ഒരു ഗുണം കൂടി ഇതിനുണ്ട്. പുഴുക്കടി, ചൊറി, ത്വക്ക് രോഗങ്ങൾ തുടങ്ങിയവയ്ക്കുള്ള പരിഹാരം കൂടിയാണിത്. കൂടാതെ ഉദരസംബന്ധമായ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് അയമോദകം ഇട്ട് തിളപ്പിച്ച വെള്ളം ദിവസവും സേവിക്കുന്നത് ഏറെ ഗുണകരമാണ്.
കോളറ പോലുള്ള അസുഖങ്ങൾക്ക് പോലും അയമോദകം ഉപയോഗിച്ചിരുന്നു അത്രയേറെ ആരോഗ്യ ഗുണങ്ങൾ ഇവയിൽ അടങ്ങിയിട്ടുണ്ട്. ശരീരത്തിൽ ഉണ്ടാകുന്ന നിറച്ചിലകീകരണത്തിന് നല്ലൊരു പരിഹാരം കൂടിയാണ് അയമോദകം ഇട്ട് തിളപ്പിച്ച വെള്ളം. കഫം ഇളകി പോകാൻ വേണ്ടി അയമോദകവും വെണ്ണയും ചേർത്ത് കഴിക്കുന്നത് ഗുണം ചെയ്യും. കൂടുതൽ അറിവുകൾക്കായി വീഡിയോ കാണുക.