ഇനി അരിയിൽ നിന്നും വണ്ട് ജീവനും കൊണ്ട് ഓടും.

വളരെ സാധാരണമായി തന്നെ നമ്മുടെയെല്ലാം വീടുകളിൽ പലപ്പോഴും അരി ഒരുപാട് നാളുകൾ എടുത്തു വച്ചു കഴിയുമ്പോൾ ഇതിനകത്ത് ചെറിയ പ്രാണികളോ വണ്ടുകളോ വന്നുചേരുന്ന സാധ്യതകൾ വളരെ കൂടുതലാണ്. എന്നാൽ ഇങ്ങനെ പ്രാണികൾ വരാതിരിക്കാൻ വേണ്ടി എപ്പോഴും അരി സൂക്ഷിക്കുമ്പോൾ അടച്ച് ഉറപ്പായി തന്നെ സൂക്ഷിക്കുക.

   

ഏതെങ്കിലും കാരണവശാൽ ഇനി അരിയിലെ എപ്പോഴെങ്കിലും ഇത്തരത്തിലുള്ള ചെറിയ പ്രാണികൾ വന്നു പോയി എങ്കിൽ ഇവയെ ഒഴിവാക്കാൻ വേണ്ടി നിസാരമായി ഇനി നിങ്ങൾ നിങ്ങളുടെ അരി പാത്രത്തിൽ കുറച്ച് മുളകുപൊടി തൂവി കൊടുത്താൽ മതി. ഇങ്ങനെ മുളകുപൊടി തൂവി കൊടുക്കുന്നതിനോടൊപ്പം തന്നെ ഈ ഒരു സ്റ്റീൽ പാത്രത്തിലേക്ക് ഇട്ടശേഷം വെളിച്ചെണ്ണ തടവി കൊടുക്കുക.

വെളിച്ചെണ്ണ പത്രത്തിന്റെ അരികുവശത്ത് തടവി കൊടുക്കുന്നതിന് ഭാഗമായി ഈ മുളകുപൊടിയുടെ എരിച്ചിൽ കൊണ്ട് വണ്ടുകൾ പുറത്തേക്ക് ഇറങ്ങുകയും ഇത് പാത്രത്തിന്റെ അരികു വശത്തിൽ ഒട്ടിപ്പിടിക്കുകയും ചെയ്യും. ഇങ്ങനെയാകുമ്പോൾ വളരെ പെട്ടെന്ന് തന്നെ ഒരു ടിഷ്യൂ പേപ്പർ കൊണ്ട് തുണികൊണ്ട് പേപ്പർ കൊണ്ട് ഇവയെ തുടച്ചെടുത്തു നശിപ്പിക്കാൻ നമുക്ക് സാധിക്കും.

നിങ്ങളും ഇനി നിങ്ങളുടെ വീട്ടിൽ അരി ഒരുപാട് നാളുകൾ എടുത്തു വയ്ക്കേണ്ട സാഹചര്യങ്ങളിൽ ചെറിയ വണ്ടികളോ പ്രാണികളോ വരുന്ന സമയത്ത് ഇങ്ങനെ അല്പം മുളകുപൊടി കൊണ്ടുള്ള ഈ പ്രയോഗം ഒന്ന് ചെയ്തു നോക്കിയാൽ മതിയാകും. ഉറപ്പായും ഒരു വണ്ടുപോലും അവശേഷിക്കാതെ മുഴുവൻ പെട്ടെന്ന് തന്നെ ഇതിൽ നിന്നും ഇറങ്ങി പോകുന്നത് നിങ്ങൾക്കും കാണാം. തുടർന്ന് കൂടുതൽ വിശദമായി അറിയാൻ വീഡിയോ മുഴുവൻ കാണാം.