ഇനി വളരെ എളുപ്പം കൈ കഴക്കാതെ സോഫ്റ്റ് പത്തിരി നിങ്ങൾക്കും ഉണ്ടാക്കാം

കഴിക്കാൻ ഒരുപാട് ഇഷ്ടമുള്ള ഒരു പലഹാരമാണ് എങ്കിലും പലപ്പോഴും പത്തിരി ഉണ്ടാക്കിയെടുക്കുക അല്പം ബുദ്ധിമുട്ടുള്ള ഒരു ജോലിയാണ്. പത്തിരി പരത്തുന്നതിനേക്കാൾ കൂടുതൽ ബുദ്ധിമുട്ട് ഇത് കുഴച്ചെടുക്കുക എന്ന കാര്യത്തിലാണ്. നിങ്ങളും ഈ രീതിയിൽ പത്തിരി കുഴക്കേണ്ട ബുദ്ധിമുട്ട് ആലോചിച്ച് പത്തിരി ഉണ്ടാക്കുന്നത് മാറ്റിവയ്ക്കുന്ന ആളുകളാണോ.

   

എങ്കിൽ ഉറപ്പായും നിങ്ങൾക്ക് ചെയ്തു നോക്കാവുന്ന നല്ല ഒരു എളുപ്പ മാർഗ്ഗമാണ് ഇവിടെ പറയുന്നത്. പ്രത്യേകിച്ചും പത്തിരി ഉണ്ടാക്കുന്ന സമയത്ത് ചൂടോടുകൂടി തന്നെ മാവ് നല്ലപോലെ ഉരുട്ടിക്കുഴച്ച് എടുക്കേണ്ടതുണ്ട്. എങ്കിൽ മാത്രമാണ് നല്ല സോഫ്റ്റ് ആയി മാവ് കുഴഞ്ഞ് പരുവമായി ലഭിക്കുന്നുള്ളൂ. പലരും ഇങ്ങനെ കുഴച്ചെടുക്കേണ്ട ബുദ്ധിമുട്ട് ആലോചിച്ചാണ് പത്തിരി ഉണ്ടാക്കുന്നതിന് വലിയ ഒരു പ്രയാസമായി ചിന്തിക്കുന്നത്.

എന്നാൽ ഇനിമുതൽ നിങ്ങൾക്കും വളരെ സോഫ്റ്റ് ആയി പത്തിരിക്ക് മാവ് കുഴച്ച് പരുവമാക്കാം. ഇതിനായി ഒരു ഇഡലി ചെമ്പിലേക്ക് ഒരു ഗ്ലാസ് പത്തിരിപ്പൊടിക്ക് ഒന്നര ഗ്ലാസ് വെള്ളം എന്ന അളവിൽ ഒഴിച്ച് നല്ലപോലെ വെട്ടിത്തിളപ്പിക്കാം. ഇത് നന്നായി തിളച്ചു വരുന്ന സമയത്ത് ഇതിലേക്ക് ഒരു ടീസ്പൂൺ ഉപ്പും ഒരു ടീസ്പൂൺ വെളിച്ചെണ്ണയും ഒഴിച്ച്.

നല്ലപോലെ തിളപ്പിച്ച് അരിപ്പൊടി ഇതിലേക്ക് ഇട്ട് ഇളക്കി യോജിപ്പിക്കാം. നന്നായി യോജിപ്പായ സമയത്ത് ഗ്യാസ് ഓഫ് ചെയ്ത് പാത്രം നല്ല അടച്ചുറപ്പോടെ മൂടി വയ്ക്കുക. ഇങ്ങനെ ചെയ്താൽ കുഴക്കുക പോലും ചെയ്യാതെ നിങ്ങൾക്ക് നല്ല സോഫ്റ്റ് ആയ മാവ് ലഭിക്കും. തുടർന്ന് കൂടുതൽ വിശദമായി അറിയാൻ വീഡിയോ മുഴുവൻ കാണാം.