സവാള കറിക്ക് ഇതാ അത്യുഗ്രൻ മേക്കോവർ. ഇത് നിങ്ങൾ കാണാതെ പോകല്ലേ…

നമ്മുടെ എല്ലാവരുടെയും വീട്ടിലെ അടുക്കളയിൽ സുലഭമായി ഉണ്ടാകാറുള്ള ഒരു വസ്തുവാണ് സബോള. നമുക്ക് പെട്ടെന്ന് ഒരു കറി ഉണ്ടാക്കിയെടുക്കണമെങ്കിൽ ഈ സബോള വളരെയധികം ഉപയോഗപ്രദമാണ്. ഇത്തരത്തിൽ സബോള കൊണ്ടുണ്ടാക്കുന്ന ഒരു റെസിപ്പിയാണ് ഇന്ന് നിങ്ങളുടെ മുന്നിൽ പരിചയപ്പെടുത്തുന്നത്. ഇതിനായി നാം വളരെ കുറച്ചു സാധനങ്ങൾ മാത്രമേ എടുക്കേണ്ടതായ ആവശ്യമുള്ളൂ. എങ്കിലും ഇത് വളരെയേറെ രുചികരമായ ഒരു കറി തന്നെയാണ്.

   

എന്ന് പറയാനായി സാധിക്കും. ആദ്യമേ തന്നെ നാം ഒരു അടുപ്പ് കത്തിച്ച് അതിലേക്ക് അടി കട്ടിയുള്ള ഒരു പാൻ വയ്ക്കുക. അതിൽ കുറച്ച് സൺഫ്ലവർ ഓയിൽ ഒഴിച്ചതിനു ശേഷം ഓയിൽ ചൂടായി വരുമ്പോൾ അതിലേക്ക് അല്പം പെരുംജീരകം ഇട്ടുകൊടുക്കേണ്ടതാണ്. ആ പെരുംജീരകം ഒന്ന് മൂത്ത് വരുമ്പോൾ അതിലേക്ക് അല്പം സവാള കൊത്തിയരിഞ്ഞത് ഇട്ടുകൊടുക്കുക. അതിനു മുൻപായി തന്നെ നാം മൂന്ന് സവാള പുറത്തുള്ള തൊലി.

മാത്രം കളഞ്ഞ് നന്നായി വൃത്തിയായി കഴുകി പാത്രത്തിൽ വച്ച് ആവി കയറ്റി എടുക്കേണ്ടതാണ്. മുൻപ് പറഞ്ഞതുപോലെ കൊത്തിയരിഞ്ഞ സവാള ഒന്ന് വാടി വരുമ്പോൾ അതിലേക്ക് പച്ചമുളക് ഇഞ്ചി വെളുത്തുള്ളി എന്നിവ ചേർത്ത് കൊടുക്കുക. അതിനുശേഷം അത് ഒന്ന് പച്ചമണം മാറി വരുമ്പോൾ അതിലേക്ക് ഒരു ചെറിയ സ്പൂൺ മുളകുപൊടി അല്പം മല്ലിപ്പൊടി അല്പം മഞ്ഞൾപൊടി എന്നിവ ചേർത്ത് ഇളക്കുക.

അത് ചേർത്തുവച്ചതിലേക്ക് മൂന്ന് പഴുത്ത തക്കാളി പേസ്റ്റായി അരച്ചത് ചേർത്തു കൊടുക്കുക. ഇത് എണ്ണ തെളിഞ്ഞു വരുന്നത് വരെ വഴറ്റുക. അതിനുശേഷം അതിലേക്ക് അല്പം ഉപ്പും അല്പം പഞ്ചസാരയും ചേർത്ത് ഇളക്കുക. ശേഷം അതിലേക്ക് ഒരു കപ്പ് പുളിയില്ലാത്ത തൈര് ചേർത്ത് കൊടുക്കുക. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.