പപ്പടം വാങ്ങുമ്പോൾ ഇനി ഇത് ചെയ്യാൻ മറക്കല്ലേ, പപ്പടം വറുക്കാൻ ഇനി ഒരു തുള്ളി എണ്ണ വേണ്ട

ഒന്നും കറിയില്ലെങ്കിലും ഒരു പപ്പടം എങ്കിലും ഉണ്ടെങ്കിൽ എത്ര തന്നെ പലരും മടിക്കാറില്ല. കുട്ടികൾക്കും മുതിർന്നവർക്കും ഈ പപ്പടം കഴിക്കുന്നത് ഒരുപോലെ ഇഷ്ടമുള്ള കാര്യമാണ് എന്നതുകൊണ്ട് തന്നെ നിങ്ങളുടെ വീട്ടിലും ഈ രീതിയിൽ പപ്പടം എപ്പോഴും സ്റ്റോക്ക് വയ്ക്കാറുണ്ടോ. നിങ്ങളുടെ വീട്ടിലും ഈ രീതിയിൽ പപ്പടം എപ്പോഴും കയ്യിലുണ്ട് എങ്കിൽ ഉറപ്പായും നിങ്ങൾ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളാണ് ഈ വീഡിയോയിൽ നിങ്ങൾക്കായി പറയുന്നത്.

   

പ്രത്യേകിച്ചും പപ്പടം വീട്ടിൽ വാങ്ങി സ്റ്റോക്ക് ചെയ്യുന്ന സമയത്ത് ഇത് പെട്ടെന്ന് ഒന്നും തേടി വരാതിരിക്കാൻ വേണ്ടി പാക്കറ്റ് അങ്ങനെ തന്നെ അരിക്കുള്ളിൽ വയ്ക്കുന്നത് ഫലപ്രദമാണ്. പൊട്ടിച്ച പാക്കറ്റ് ആണ് ഒന്നോ രണ്ടോ മാത്രമാണ് ബാക്കിയുള്ളത് എങ്കിൽ ഒരു അടച്ചുറപ്പുള്ള പാത്രത്തിലിട്ട് ഇതിനുമുകളിൽ ആയി കുറച്ച് ഉലുവ വിതറി കൊടുത്താൽ മതി.

നിങ്ങൾക്ക് ഒരുമാസത്തോളം വരെയും പപ്പടം കേടുകൂടാതെ സൂക്ഷിക്കാൻ വേണ്ടി ഫ്രിഡ്ജിൽ വയ്ക്കുന്നതും തെറ്റില്ല. കൂടുതൽ കാലം പപ്പടം കേടുകൂടാതെ സൂക്ഷിക്കുന്നതിന് വേണ്ടി ഒരു പ്ലാസ്റ്റിക് കവറിനുള്ളിൽ നല്ല ഭദ്രമായി കെട്ടിവെച്ച ശേഷം ഫ്രീസറിനകത്ത് സൂക്ഷിക്കാം. ആവശ്യാനുസരണം പുറത്തെടുത്തു വച്ചേ തണുപ്പ് മാറിയശേഷം ഉപയോഗിക്കാം.

പപ്പടം നല്ലതാണോ ചീത്തയാണോ എന്ന് തിരിച്ചറിയാൻ വേണ്ടി കുറച്ചുനേരം പപ്പടം വെള്ളത്തിൽ കുതിർത്തു വയ്ക്കുക. നല്ല പപ്പടമാണ് എങ്കിൽ പെട്ടെന്ന് തന്നെ ഇത് കുതിർന്ന പൊടിഞ്ഞു പോകും. അല്ലാത്ത പപ്പടം കൈകൊണ്ട് ഉടച്ചാൽ മാത്രമേ പൊടിയൂ. ഓവൻ ഉപയോഗിച്ചും പപ്പടം വറുക്കാം എന്നതുകൊണ്ട് ഒരു തുള്ളി പോലും എണ്ണ വേണ്ട. തുടർന്ന് വീഡിയോ കാണാം.