തലയിണ കവർ മാത്രമല്ല ഇനി തലയിണയും വൃത്തിയാക്കാൻ എന്തെളുപ്പം

തലയിണ കവറുകളും ബെഡ്ഷീറ്റുകളും നാം സാധാരണയായി തന്നെ വൃത്തിയാക്കാറുള്ളതാണ്. എന്നാൽ കവറുകൾ മാത്രമല്ല ഇനി തലയിണയും നിങ്ങൾക്ക് എളുപ്പത്തിൽ വളരെ വേഗം വൃത്തിയാക്കി എടുക്കാൻ സാധിക്കും. ഇതിനുവേണ്ടി സാധാരണ ചെയ്യുന്ന രീതി തന്നെയാണ് ചെയ്യുന്നത് എങ്കിലും ഒന്ന് ശ്രദ്ധിച്ചു നോക്കിയാൽ നിങ്ങൾക്ക് വളരെ എളുപ്പത്തിൽ എത്ര വലിയ അഴുക്കും തലയിണയിൽ നിന്നും ഇല്ലാതാക്കാൻ സാധിക്കും.

   

നിങ്ങളുടെ തലയണ പലപ്പോഴും ചെറിയ കുട്ടികളുള്ള വീടുകളാണ് എങ്കിൽ വളരെ വേഗത്തിൽ തന്നെ വൃത്തികേട് ആകുന്നത് കാണാം. മിക്കവാറും ആളുകളും തലയണ ഇത്തരത്തിൽ വൃത്തികേടായി തുടങ്ങിയാൽ തലവേദനയുടെ കവർ അഴിച്ചു മാറ്റുകയോ അല്ലെങ്കിൽ പഞ്ഞി മറ്റൊരു തലയണ കവറിനുള്ളിലേക്ക് ഇറക്കുകയോ ആണ് ചെയ്യാറുള്ളത്.

എന്നാൽ ഇനി ഒരിക്കലും നിങ്ങൾ ഇത്രയൊന്നും കഷ്ടപ്പെടേണ്ട ആവശ്യമില്ല വളരെ എളുപ്പത്തിൽ നിസ്സാരമായി നിങ്ങൾക്ക് ഇനി തലയണയെ അങ്ങനെ തന്നെ വൃത്തിയാക്കി എടുക്കാൻ സാധിക്കും. ഒരു അല്പം വലിപ്പമുള്ള ഒരു പാത്രത്തിലേക്ക് ആവശ്യത്തിന് ചൂടുവെള്ളം ഒഴിച്ചു കൊടുക്കാം. ഇതിലേക്ക് രണ്ട് ടേബിൾ സ്പൂൺ അളവിൽ സോപ്പുപൊടി ചേർത്ത് കൊടുക്കു.

സോപ്പുപൊടി മാത്രമല്ല ഒരു ടേബിൾ സ്പൂൺ അളവിൽ ബേക്കിംഗ് സോഡ കൂടി ഇതിലേക്ക് ഇട്ടു കൊടുക്കാം. ഒപ്പം തന്നെ നിങ്ങളുടെ വീട്ടിൽ ഉപയോഗിച്ച് തലയിണ ഇതിലേക്ക് മുക്കി വയ്ക്കാം. വെള്ളം കുറവുണ്ട് എങ്കിൽ ആവശ്യത്തിന് ചൂടുവെള്ളം ഒഴിച്ചു കൊടുക്കുക. അരമണിക്കൂർ ഇങ്ങനെ മുക്കിവെച്ച ശേഷം തലയിണ നിങ്ങൾക്ക് കൈകൊണ്ട് മെഷീനിലോ കഴുകി എടുക്കാം. തുടർന്ന് കൂടുതൽ വിശദമായി അറിയാൻ വീഡിയോ മുഴുവൻ കാണാം.