വിലപിടിപ്പുള്ള ഈ വെളിച്ചെണ്ണയ്ക്ക് നാളികേരം ചിരകുകയോ ഉണക്കുകയോ വേണ്ട

പലപ്പോഴും നല്ല വെളിച്ചെണ്ണ കടയിൽ നിന്നും വാങ്ങിയാലും ധൈര്യത്തോടെ അത് ഉപയോഗിക്കാൻ പലർക്കും സാധിക്കാറില്ല. ഇന്ന് മാർക്കറ്റിൽ ലഭിക്കുന്ന എല്ലാതരത്തിലുള്ള വെളിച്ചെണ്ണയിലും പല രീതിയിലുള്ള കെമിക്കലുകളും മായങ്ങളും ചേർന്നിട്ടുണ്ട് എന്ന കാര്യത്തിൽ ഒരു സംശയവും വേണ്ട. പ്രത്യേകിച്ചും വെന്ത വെളിച്ചെണ്ണ കടയിൽ നിന്നും വാങ്ങുമ്പോൾ ഒരു തരത്തിലും ധൈര്യത്തോടെ ഇത് ഉപയോഗിക്കാൻ സാധിക്കില്ല.

   

സാധാരണ ആട്ടി എടുത്ത് വെളിച്ചെണ്ണയേക്കാൾ ഇരട്ടി വിലയായിരിക്കും ഇങ്ങനെ വെന്ത വെളിച്ചെണ്ണ വാങ്ങുന്ന സമയത്ത്. ഈ വെന്ത വെളിച്ചെണ്ണ ആയി യഥാർത്ഥത്തിൽ ഏറ്റവും പ്യുവർ ആയ വെളിച്ചെണ്ണ ആയിരിക്കും. ഇത് ശരീരത്തിന്റെ പുറത്തും അകത്തും ഒരുപോലെ മരുന്നായി പ്രവർത്തിക്കുന്ന ഒന്നാണ്. അതുകൊണ്ടുതന്നെ ഈ വെന്തുവിളിച്ചം വീട്ടിൽ തന്നെ ഉണ്ടാക്കാൻ പരിശ്രമിച്ചാൽ വളരെ ഉത്തമം.

പ്രധാനമായും ബന്ധവിളിച്ച് ഉണ്ടാക്കുന്ന സമയത്ത് ഇത് നാളികേരം ചിരകിയെടുക്കാനാണ് ഏറ്റവും വലിയ പ്രയാസം ഉള്ള ജോലി. എന്നാൽ നാളികേരം ചിരകാതെ തന്നെ കുക്കറിൽ ഇങ്ങനെ ചെയ്താൽ നിങ്ങൾക്ക് വളരെ പെട്ടെന്ന് നാളികേരം പാൽ എടുക്കാൻ സാധിക്കും. ഇതിനായി കുക്കറിൽ അല്പം വെള്ളം ഒഴിച്ച് നാളികേരം ഇട്ട് രണ്ടു വിസിൽ അടിച്ചാൽ തന്നെ നാളികേരം ചിരട്ടയിൽ നിന്നും വിട്ടു പോരും.

ശേഷം ഇത് ചെറുതായി അടർത്തി എടുത്ത് മിക്സി ജാറിൽ ഇട്ട് അരച്ച് പാലെടുത്ത് നല്ലപോലെ വറ്റിച്ചെടുക്കാം. ഇങ്ങനെ വറ്റിച്ചെടുത്താൽ കിട്ടുന്ന വെളിച്ചെണ്ണയ്ക്ക് നല്ല സുഗന്ധവും ഒപ്പം തന്നെ ആരോഗ്യ ഗുണങ്ങളും കൂടുതൽ ആയിരിക്കും. തുടർന്ന് കൂടുതൽ വിശദമായി അറിയുവാൻ വീഡിയോ മുഴുവനായി കണ്ടു നോക്കാം.