ഇനി രണ്ട് വെറൈറ്റികളെയും കൂടി ഒന്നാക്കിയാലോ, ഇത് ആർക്കും ചെയ്യാവുന്ന എളുപ്പ വിദ്യ

ഗ്രാഫ്റ്റിങ് എന്ന ഒരു പ്രവർത്തിയെ പ്രത്യേകിച്ചും കല എന്ന് തന്നെ വിശേഷിപ്പിക്കാം. വ്യത്യസ്തങ്ങളായ പല രീതിയിലുള്ള ഗ്രാഫ്റ്റിംഗ് ഇന്ന് നിലവിലുണ്ട്. പ്രത്യേകിച്ചും ഇത്തരത്തിലുള്ള ഗ്രാഫ്റ്റിംഗ് ജോലികൾ ചെയ്യുന്ന ആളുകൾക്ക് ഇതിനെ പ്രത്യേകമായ ഒരു വഴക്കം ഉണ്ടായിരിക്കും. എത്ര തന്നെ എക്സ്പീരിയൻസ് ഉള്ള ആളുകളാണ് എങ്കിലും ഈ ഗ്രാഫ്റ്റിംഗ് 85, 90% വരെ മാത്രമാണ് ഉള്ളത്.

   

അതുകൊണ്ടുതന്നെ തുടക്കത്തിലെ നിങ്ങൾ ചെയ്തത് ശരിയായില്ല എന്നു കരുതി വിട്ടു കളയരുത്. വീണ്ടും വീണ്ടും നിങ്ങൾ ചെയ്താൽ ഉറപ്പായും ഇതുകൊണ്ട് നിങ്ങൾക്ക് നല്ല റിസൾട്ട് ലഭിക്കും. പ്രത്യേകിച്ചും നിങ്ങൾ ചെയ്യുന്ന ഈ ഗ്രാഫ്റ്റിംഗ് മാവിൻ തൈകളിൽ വളരെ പെട്ടെന്ന് തന്നെ റിസൾട്ട് നൽകുന്നത് കാണാം.

നിങ്ങൾ ഗ്രാഫ്റ്റിംഗ് ചെയ്യാൻ എടുക്കുന്നത് സാധാരണ നമ്മുടെ നാടൻ മാവിന്റെ വിത്ത് മുളപ്പിച്ച ചെടിയിലാണ് എങ്കിൽ കൂടുതൽ റിസൾട്ട് നൽകും. പ്രധാനമായും ഇത്തരത്തിൽ ഗ്രാഫ്റ്റിംഗ് ചെയ്യുന്ന സമയത്ത് റൂട്ട് ചെടിയിലേക്ക് ഒരു ചെറിയ ഒരു ദ്വാരം മാത്രം വി ഷേപ്പിൽ ആകുന്ന രീതിയിൽ വെട്ടി കൊടുക്കാം. ഇതിനുവേണ്ടി ഉപയോഗിക്കുന്ന കത്തി നല്ല മൂർച്ചയുള്ളതായിരിക്കണം എന്നത് നിർബന്ധമാണ്.

ശേഷം നമ്മുടെ കൈകളും വൃത്തിയായി സൂക്ഷിക്കേണ്ടതും ആവശ്യമാണ്. ഇതിനുശേഷം ചെറിയ അധികം മൂക്കത്താത്ത തണ്ട് തന്നെ നോക്കി ഗ്രാഫ്റ്റിങ്ങിന് വേണ്ടി ഉപയോഗിക്കുക. 30 ദിവസത്തിനുള്ളിൽ തന്നെ ഇത് നല്ലപോലെ മുളകൾ വന്നു തുടങ്ങും. തുടർന്ന് കൂടുതൽ വിശദമായി അറിയാൻ വീഡിയോ മുഴുവൻ കാണാം.