ഇനി ഗ്യാസ് കഴിയുംവരെ കാത്തു നിൽക്കണ്ട അതിനു മുൻപേ ഇത് അറിയാം

അടുക്കളയിൽ ഏറ്റവും അധികം നാം ഉപയോഗിക്കുന്ന ഒന്നാണ് ഗ്യാസ് അടുപ്പും ഗ്യാസും. എന്നാൽ ഇങ്ങനെ ഉപയോഗിക്കുന്ന ഗ്യാസ് പലപ്പോഴും കഴിയുന്ന സമയത്തായിരിക്കും നാം തിരിച്ചറിയാറുള്ളത്. യഥാർത്ഥത്തിൽ ഇത് കഴിയുന്നതിനു മുൻപേ തന്നെ നിങ്ങൾക്ക് ഇത് തിരിച്ചറിയാനുള്ള ഒരു മാർഗ്ഗം ഉണ്ട്. ഗ്യാസ് കുറ്റിയുടെ മുകളിൽ നനഞ്ഞ ഒരു തുണികൊണ്ട് താഴെ നിന്നും മുകളിലേക്ക് ഒന്ന് തുടച്ചു കൊടുക്കുക.

   

തുടയ്ക്കുന്ന സമയത്ത് വളരെ പെട്ടെന്ന് ഉണങ്ങുന്ന ഭാഗത്ത് ഗ്യാസ് ഇല്ല എന്ന് ഉറപ്പിക്കാം. നനവ് വിട്ടുമാറാൻ കുറച്ചുകൂടി സമയമെടുക്കുന്നു എങ്കിൽ മനസ്സിലാക്കേണ്ടത് അത്രയും ഭാഗത്ത് ഇനിയും നിലനിൽക്കുന്നു എന്നതാണ്. പലപ്പോഴും ഗ്യാസ് അടുപ്പുകൾ വളരെ പെട്ടെന്ന് തന്നെ വൃത്തികേടാകുന്ന ഒരു അവസരങ്ങൾ ഉണ്ടാകാറുണ്ട്. ഇങ്ങനെയുള്ള അഴുക്കുകൾ തുടച്ചു മാറ്റാൻ വേണ്ടി പലപ്പോഴും പ്രയാസവും ഉണ്ടാകാം.

ഇത്തരത്തിലുള്ള അഴുക്ക് തുടച്ചു മാറ്റാനും അതിൽ ഒരു തരി പോലും അഴുക്ക് ബാക്കിയാകാതെ വൃത്തിയാക്കാനും ഇനി നിങ്ങൾക്ക് അല്പം സോപ്പുപൊടിയും ചെറുനാരങ്ങാ നീരും ചേർത്ത് മിശ്രിതം സ്പ്രേ ചെയ്തു കൊടുത്താൽ മതി. ഒരു പാത്രത്തിലേക്ക് കുറച്ച് വെള്ളം ഒഴിച്ച് അതിലേക്ക് നിങ്ങളുടെ ഗ്യാസിന്റെ ബർണറുകൾ ഇട്ടു വയ്ക്കാം.

ഇതിനു മുകളിലായി രണ്ടു പാക്കറ്റ് ഇനോ ഇട്ടുകൊടുക്കൂ. ഇത് നിങ്ങളുടെ ബർണറിനകത്ത് പറ്റിപ്പിടിച്ച് എത്ര ചെറിയ അഴുക്കും വളരെ പെട്ടെന്ന് തന്നെ ഇല്ലാതാക്കാൻ സഹായിക്കും. കുറച്ചുസമയം ഇങ്ങനെ ഇട്ടുവച്ചാൽ തന്നെ പുതിയത് പോലെയായി നിങ്ങളുടെ ബർണർ രൂപമാറ്റം സംഭവിക്കുന്നത് കാണാം. തുടർന്ന് കൂടുതൽ വിശദമായി അറിയാൻ വീഡിയോ മുഴുവൻ കാണാം.