ഇത് ഒരു നുള്ളുണ്ടെങ്കിൽ ഏത് കറയും പെട്ടെന്ന് അകറ്റാം

വസ്ത്രങ്ങളിൽ പറ്റിപ്പിടിച്ച ഏത് കടുത്ത കറയും ഇല്ലാതാക്കാൻ എന്ത് ചെയ്യണം എന്ന് ചിന്തിക്കുന്ന ആളുകൾ ഉണ്ടായിരിക്കും. പ്രത്യേകിച്ചും വെളുത്ത നിറമുള്ള വസ്ത്രങ്ങളിൽ വാഴക്കറ പോലുള്ള കറ ഉണ്ടാകുമ്പോൾ ഇത് ഇല്ലാതാക്കാൻ ഒരുപാട് ബുദ്ധിമുട്ട് ഉണ്ടാകാം. എന്നാൽ നിങ്ങളുടെ എത്ര പ്രിയപ്പെട്ട വസ്ത്രമാണ് എങ്കിലും അതിൽ പറ്റിപ്പിടിച്ച് കടുത്ത കറകളെ പെട്ടെന്ന് ഇല്ലാതാക്കാനും.

   

നിഷ്പ്രയാസം മാറ്റിക്കളയുന്നതിനും ഈ ഒരു രീതി ചെയ്താൽ സാധിക്കും. പ്രത്യേകിച്ചും നിങ്ങളുടെ വസ്ത്രങ്ങളിൽ പറ്റിപ്പിടിച്ച ഈ കറ ഇല്ലാതാക്കുന്നതിന് വേണ്ടി ഒരുപാട് ഉരച് കഷ്ടപ്പെടേണ്ട ആവശ്യം പോലും ഇല്ല. ഒറ്റത്തവണ നിസ്സാരമായി ഒരു കാര്യം മാത്രം ചെയ്താൽ തന്നെ വസ്ത്രങ്ങളിൽ പറ്റിപ്പിടിച്ച് കടുത്ത കറയും വളരെ പെട്ടെന്ന് ഇല്ലാതാകും.

അല്പം ബ്ലീച്ചിംഗ് പൗഡർ മാത്രമാണ് ഇതിനുവേണ്ടി ആവശ്യം. ഒരു ടീസ്പൂൺ ബ്ലീച്ചിങ് പൗഡർ അല്പം വെള്ളം നനച്ച് ഒരു പേസ്റ്റ് രൂപത്തിൽ ആക്കിയ ശേഷം പഴയ ഒരു ടൂത്ത് ബ്രഷ് ഉപയോഗിച്ച് വസ്ത്രത്തിൽ കറപറ്റിയ ഭാഗത്ത് നല്ലപോലെ തേച്ച് പിടിപ്പിക്കാം. രണ്ട് മിനിറ്റ് ഇത് അങ്ങനെ തന്നെ വച്ചതിന് ശേഷം ബഷുകൊണ്ട് ഒന്ന് ഉരച്ചാൽ തന്നെ വളരെ പെട്ടെന്ന് കറ പൂർണമായും പോകുന്നത് കാണാം.

ഇനിയും ആവസ്ത്രത്തിൽ മഞ്ഞ നിറത്തിലുള്ള കറ അവശേഷിക്കുന്നുണ്ട് എങ്കിൽ അല്പം കോൾഗേറ്റ് പേസ്റ്റ് ഒന്ന് തേച്ചു കൊടുത്താൽ മതിയാകും. ചെറുനാരങ്ങ നീരും ബേക്കിംഗ് സോഡയും ചേർന്ന മിശ്രിതവും ഈ രീതിയിൽ തന്നെ നിങ്ങൾക്ക് ഉപയോഗിക്കാം. തുടർന്ന് കൂടുതൽ വിശദമായി അറിയാൻ വീഡിയോ മുഴുവൻ കാണാം.