നിങ്ങളുടെ വീടുകളിൽ പലപ്പോഴും ബാത്റൂം സ്ഥിരമായി ഉപയോഗിക്കുന്ന സമയത്ത് വല്ലാതെ അഴുക്കുപിടിച്ച ഒരു അവസ്ഥ ഉണ്ടാവുകയോ വല്ലാത്ത വഴുവഴുപ്പ് ചുമരിലും ടൈൽസിലും കാണുന്നുണ്ടെങ്കിലും നിങ്ങൾ അന്വേഷിക്കുന്ന ഒരു പ്രധാനപ്പെട്ട മാർഗം ഇതുതന്നെ ആയിരിക്കും. ഇങ്ങനെ ഒരുപാട് അഴുക്കുപിടിക്കുന്ന സമയത്ത് ടോയ്ലറ്റ് വൃത്തിയാക്കുക എന്നത് അല്പം പാടുള്ള ജോലിയാണ്. എന്നാൽ ഇനി നിങ്ങൾ ഇങ്ങനെ ചെയ്യുകയാണ്.
എങ്കിൽ ഒട്ടും ബുദ്ധിമുട്ടില്ലാതെ നിങ്ങളുടെ വീട്ടിലെ ബാത്റൂം വളരെ പെട്ടെന്ന് വൃത്തിയാക്കി എടുക്കാൻ സാധിക്കും. പ്രധാനമായും ബാത്റൂമിന് അകത്ത് ചുമരിൽ ടൈലുകൾക്ക് ഇടയിൽ പറ്റിപ്പിടിച്ച് അഴുക്ക് എത്ര ഉരച്ചാലും പോകാത്ത ഒരു അവസ്ഥ ഉണ്ടാകാറുണ്ട്. ഒരു പാത്രത്തിലേക്ക് കുറച്ച് ഹാൻഡ് വാഷോ ഡിഷ് വാഷോ ഏതെങ്കിലും സോപ്പിൽ ഒഴിച്ച ശേഷം ഇതിലേക്ക് കുറച്ച് ഉപ്പും ബേക്കിംഗ് സോഡയും ചേർത്ത് യോജിപ്പിക്കാം.
ഈ ഒരു മിക്സ് ബേക്കിംഗ് സോഡ ചേർത്ത് കൊടുക്കുമ്പോൾ തന്നെ പതഞ്ഞു പൊന്താൻ തുടങ്ങും. ശേഷം ഒരു പഴയ സ്റ്റീലിന്റെ സ്ക്രബർ ഉപയോഗിച്ച് നിങ്ങൾക്ക് ഈ മിക്സിയിൽ നിന്നും കുറച്ച് എടുത്ത് ബാത്റൂമിന്റെ ടൈലും ചുമലും എല്ലാം നല്ലപോലെ ഉരച്ചു വൃത്തിയാക്കാം. ഈ മിക്സ് തന്നെ ക്ലോസറ്റിനകത്തും ഒഴിച്ചുകൊടുക്കുന്നത് പെട്ടെന്ന് അഴുക്ക് ഇല്ലാതാക്കാൻ സഹായിക്കും.
അല്പം ഉപ്പും ബേക്കിംഗ് സോഡയും സോപ്പ് പൊടിച്ചെടുത്തതും ചേർത്ത് ചെറിയ ഉരുളകളാക്കിയ ശേഷം ഫ്ലഷ് ടാങ്കിന് അകത്തേക്ക് ഒരു അലൂമിനിയം ഫോയിൽ പേപ്പറിനകത്ത് ചുരുട്ടി ചെറിയ ദ്വാരങ്ങൾ ഇട്ട് കൊടുക്കാം. തുടർന്ന് കൂടുതൽ വിശദമായി അറിയാൻ വീഡിയോ മുഴുവൻ കാണാം.