ഒരു ഒറ്റത്തവണ ഈ ഇല കൊണ്ട് ഇങ്ങനെ ചെയ്താൽ നിങ്ങൾക്ക് ഇനി ഒരുപാട് കാലത്തേക്ക് മാറാല തട്ടേണ്ട

പലർക്കും ഒട്ടും ഇഷ്ടമില്ലാത്ത ഒരു ജോലിയാണ് മാറാല തട്ടുക എന്നത്. എന്നാൽ നിങ്ങളുടെ വീടുകളിൽ ജനലകളിലും ചുമരിലും ഡോറുകളിലും പറ്റിപ്പിടിച്ച് എത്ര വലുതും ചെറുതുമായ മാറാലയും ഇനി വളരെ എളുപ്പത്തിൽ നിസ്സാരമായി ഇല്ലാതാക്കാൻ സാധിക്കും. മാത്രമല്ല എട്ടുകാലി പല്ലി പോലുള്ള ജീവികളെയും ഈ ഒരു ലിക്വിഡ് ഉപയോഗിച്ച് ഇല്ലാതാക്കാൻ സാധിക്കും.

   

പ്രധാനമായും നിങ്ങളുടെ വീടുകളിൽ ഫർണിച്ചറുകളിലും മറ്റു തുടച്ചെടുക്കാൻ വേണ്ടി ഈ മിക്സ് വളരെയധികം ഉപകാരപ്പെടും. ഇങ്ങനെ നിങ്ങൾക്ക് തയ്യാറാക്കുന്നതിന് വേണ്ടി നിങ്ങളുടെ വീട്ടിലുള്ള രണ്ടുമൂന്നു കാര്യങ്ങൾ മാത്രം ഉപയോഗിച്ചാൽ മതി. ഇതിനായി ആദ്യമേ ആര്യവേപ്പിന്റെ രണ്ടോ മൂന്നോ തണ്ട് ഇലകൾ പറിച്ചെടുക്കണം. ഇത് ഒരു ലിറ്റർ വെള്ളത്തിലേക്ക് തിളപ്പിക്കാനായി ഇട്ടു കൊടുക്കാം.

ഇതിനോടൊപ്പം തന്നെ മൂന്നോ നാലോ കർപ്പൂരം കൂടി പൊടിച്ച് ഇതിലേക്ക് ചേർക്കണം. കറുവപ്പട്ടയുടെ രണ്ട് തണ്ട് ചെറിയ പീസുകൾ ആക്കി മുറിച്ച് ഇതിലിട്ട് നല്ലപോലെ തിളപ്പിക്കാം. ശേഷം ഇത് ഒരു പാത്രത്തിലേക്ക് അരിച്ച് മാറ്റി അതിലേക്ക് അല്പം ഡിഷ് വാഷ് ഒഴിക്കാം. ഇനി ഈ ഒരു മിക്സ് നിങ്ങൾക്ക് നിങ്ങളുടെ വീടുകളിൽ അടുക്കളയിലെ സ്ലാബുകൾ വൃത്തിയാക്കാൻ വേണ്ടിയും.

ഗ്യാസ് സ്റ്റൗ വൃത്തിയാക്കുന്നതിന് വേണ്ടിയും, ചുമരിലെ പൊടി തട്ടുന്ന സ്റ്റാൻഡിൽ അല്പം സ്പ്രേ ചെയ്തു ഉപയോഗിക്കാം. ഇതിനോടൊപ്പം തന്നെ നിങ്ങൾക്ക് വളരെ എളുപ്പത്തിൽ നിങ്ങളുടെ ടൈൽസിലും മറ്റും പറ്റിപ്പിടിച്ച് കറ നീക്കം ചെയ്യാനും ഇത് ഉപയോഗിക്കാം. തുടർന്ന് കൂടുതൽ വിശദമായി അറിയാൻ വീഡിയോ മുഴുവനായി കണ്ടു നോക്കാം.