നനഞ്ഞ തുണികൾ ഉണക്കിയെടുക്കാൻ ഇനി അഴ വേണ്ട

മഴക്കാലത്ത് വീട്ടമ്മമാരും നേരിടുന്ന ഒരു പ്രധാന പ്രശ്നമാണ് തുണികൾ ഉണക്കിയെടുക്കുക എന്നത്. എടുക്കാൻ വളരെയധികം പാടുപെടുന്ന ഒരു സമയമാണിത്. അതുകൊണ്ടുതന്നെ പലരും ഒരുപാട് പ്രശ്നങ്ങൾ നേരിടുന്നുണ്ട്. ഇതിനെല്ലാം പരിഹാരമായി വളരെ എളുപ്പത്തിൽ തുണികൾ ഉണക്കിയെടുക്കാൻ പറ്റിയ ഒരു രീതിയാണ് ഇവിടെ പരിചയപ്പെടുത്തുന്നത്. വീട്ടിലുള്ള കുറച്ച് സാധനങ്ങൾ മാത്രം ഉപയോഗിച്ച് നമുക്ക് എളുപ്പത്തിൽ ഒരു സൂത്രം ഉണ്ടാക്കിയെടുക്കാം.

   

വളരെയധികം തുണികൾ ഒരൊറ്റ കീഴിൽ വളരെ എളുപ്പത്തിൽ ചെയ്തെടുക്കാം. ധാരാളം തുണികൾ ഉണങ്ങാൻ ഉണ്ടെങ്കിൽ അതെല്ലാം എവിടെ ഉണ്ടാകുമെന്ന് ചിന്തിക്കുന്നവർക്ക് ഒരു എളുപ്പ മാർഗം കൂടിയാണിത് ഒരുപാട് തുണികൾ ഒരുമിച്ച് ഉണ്ടാക്കിയെടുക്കാനും സാധിക്കുന്നു. ഇത്രയും നാൾ നമ്മൾ ഇതറിയാതെ പോയല്ലോ എന്ന് പലരും പശ്ചാത്തപിക്കും. വളരെ എളുപ്പത്തിൽ ചെയ്തെടുക്കാൻ പറ്റുന്ന ഈ രീതി ആരും അറിയാതെ പോകരുത്.

ഉപയോഗിക്കുന്നത് പെയിൻറ് ബക്കറ്റ് മൂടിയാണ്. നിങ്ങൾക്ക് വൃത്താകൃതിയിലുള്ള ഉറപ്പുള്ള എന്തെങ്കിലും സാധനം ഉപയോഗിക്കാവുന്നതാണ്. ഇതിൽ ധാരാളം സുഷിരങ്ങൾ ഒരു ഇഞ്ച് അകലത്തിൽ ഇട്ടു കൊടുക്കുന്നുണ്ട്. ഇങ്ങനെ സുഷിരങ്ങൾ ഇട്ടുകൊടുക്കുന്ന അതിനുശേഷം പ്ലാസ്റ്റിക്കിന് ബലമുള്ള നൂല് ഇതിലേക്ക് കടത്തി കോർത്ത് കെട്ടി കെട്ടിത്തൂക്കി ഇട്ടു കൊടുക്കുന്നു.

ഇങ്ങനെ ഇട്ടു കൊടുത്തതിനു ശേഷം ബാക്കി വന്ന ദ്വാരങ്ങളിലൂടെ നൂലുകൾക്ക് ഇറക്കി കെട്ടി കൊടുക്കുക. അതിലൂടെ ഹാങ്ങർ തൂക്കിയിടാൻ സാധിക്കുന്നു. ഇങ്ങനെ ചെയ്യുന്നതിലൂടെ ഒരുപാട് തുണികൾ ഒരുമിച്ചു ഉണക്കിയെടുക്കാൻ സാധിക്കുന്നു. ഇത്ര എളുപ്പത്തിൽ ഉള്ള ഈ മാർഗ്ഗം ഉള്ളപ്പോൾ നമുക്ക് ഒരു റൂമിൽ നിന്ന് ഒരു റൂമിലേക്ക് പെട്ടെന്ന് മാറ്റിയെടുക്കാൻ സാധിക്കും. കൂടുതൽ വിവരങ്ങൾ അറിയാൻ ഈ വീഡിയോ കണ്ടു നോക്കുക.

Leave a Reply

Your email address will not be published. Required fields are marked *