ഇനി ധൈര്യമായി വാതിൽ തുറന്നിട്ടൊളു ഒരു കൊതുകു പോലും അകത്തേക്ക് കയറില്ല

സാധാരണയായി വീടുകളിൽ സന്ധ്യാസമയം ആയാൽ കൊതുകിന്റെ ശല്യം വല്ലാതെ കൂടുന്നത് കാണാറുണ്ട്. പ്രത്യേകിച്ചും മഴക്കാലത്ത് ഇത്തരത്തിൽ കൊതുക് വല്ലാതെ വീടിനകത്തേക്ക് പ്രവേശിക്കുകയും നിങ്ങളെ കടിച്ച് നിങ്ങളുടെ രക്തം ഊറ്റിയെടുക്കുന്ന ഒരു അവസ്ഥയും ഉണ്ടാകാം. നിങ്ങളുടെ ശരീരത്തിലും ഇങ്ങനെ കൊതുക് ആക്രമിക്കുന്ന ഒരു അവസ്ഥ ഉണ്ടാകുന്നുണ്ടെങ്കിൽ തീർച്ചയായും ഇത്തരത്തിലുള്ള കൊതുകുകളെ നശിപ്പിക്കേണ്ടത് ആവശ്യമാണ്.

   

എന്നാൽ ഇങ്ങനെ നിങ്ങളെ ഉപദ്രവിക്കുന്ന കൊതുകുകളെ ഒരിക്കലും ഒരു കെമിക്കൽ അടങ്ങിയ പദാർത്ഥം കൊണ്ട് നശിപ്പിക്കാൻ ശ്രമിക്കരുത്. കാരണം ഇങ്ങനെ കൊതുകിനെ നശിപ്പിക്കാൻ ശ്രമിച്ചാൽ അതുകൊണ്ട് വലിയ ദോഷം ഉണ്ടാകുന്നത് നിങ്ങൾക്ക് തന്നെയാണ്. ഇനി നിങ്ങളുടെ വീട്ടിൽ കൊതുക് വല്ലാതെ ഉപദ്രവമായി മാറുന്നുണ്ടെങ്കിൽ അതിനെ നശിപ്പിക്കാൻ ഈ ഒരു കാര്യം മാത്രം ചെയ്താൽ മതി.

അല്പം ആര്യവേപ്പിന്റെ എണ്ണ ഒരു ചെറിയ പാത്രത്തിലേക്ക് എടുക്കാം. ആര്യവേപ്പിന്റെ എണ്ണ നിങ്ങളുടെ കൈവശം ഇല്ല എങ്കിൽ വെളിച്ചെണ്ണയിലേക്ക് രണ്ടോ മൂന്നോ ആര്യവേപ്പില ഒന്ന് നല്ലപോലെ ഇട്ട് തിളപ്പിച്ച് എടുക്കാം. ഈ എണ്ണയിലേക്ക് അല്പം പച്ചക്കറിപ്പൂരം കൂടി ഒഴിച്ച് ചേർത്ത് ഒരു തിരിയിട്ട് രാത്രി സമയത്ത് കത്തിക്കാം.

രാത്രിയേക്കാൾ ഉപരി സന്ധ്യയാകുന്നോട് കൂടി കത്തിക്കുകയാണ് എങ്കിൽ കൊതുക് അകത്തേക്ക് പ്രവേശിക്കുന്നത് ഇല്ലാതാക്കാം. ഇത് നിങ്ങൾക്ക് ബുദ്ധിമുട്ടുള്ള കാര്യമാണ് എങ്കിൽ ബിരിയാണിയിലും മറ്റും ഉപയോഗിക്കുന്ന വഴനയില ഉണങ്ങിയത് ഒന്ന് വെറുതെ കത്തിച്ചു കൊടുത്താൽ മതി. ഉറപ്പായും കൊതുകിനെ നശിപ്പിക്കാൻ ഇത് മാത്രം മതി. തുടർന്ന് കൂടുതൽ വിശദമായി അറിയാൻ വീഡിയോ മുഴുവനായി കാണാം.