ഇനി പത്തിരി ഉണ്ടാക്കാൻ അറിയില്ലെന്ന് ആരും പറയില്ല. ഏറ്റവും ഈസി മെത്തേഡ് ഇതാണ്

മറ്റു പലഹാരങ്ങൾ പോലെയല്ല പത്തിരി ഉണ്ടാക്കുക എന്നത് അല്പം ബുദ്ധിമുട്ടുള്ള ഒരു ജോലി തന്നെയാണ്. വളരെ നൈസായി പത്തിരി ഉണ്ടാക്കാൻ ആളുകൾ ഒരുപാട് ബുദ്ധിമുട്ടുന്ന അവസ്ഥകൾ ഉണ്ടാകാറുണ്ട്. നിങ്ങൾക്കും ഈ രീതിയിൽ പത്തിരി കഴിക്കാൻ ഇഷ്ടമുള്ള ആളുകളാണ് എങ്കിൽ ഇതിനായി ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്.

   

പ്രത്യേകിച്ചും പത്തിരി ഉണ്ടാക്കുന്ന സമയത്ത് ഇത് കുഴച്ചെടുക്കുന്ന ജോലിയാണ് കൂടുതൽ പ്രയാസം ഉള്ളത്. ഒരുപാട് സമയം കുഴച്ച് പരുവമാക്കിയാനാണ് നല്ല നൈസായി പത്തിരി ഉണ്ടാക്കാൻ സാധിക്കുക. എന്നാൽ ഇനി ഇങ്ങനെ ഒരുപാട് സമയം കുഴച്ച് കഷ്ടപ്പെടേണ്ട ആവശ്യമില്ല. ഇതിനെ ഒരു വളരെ നല്ല എളുപ്പവഴി പരിചയപ്പെടാം.

പത്തിരിക്കുള്ള പൊടി ഒരു ഗ്ലാസ് ആണ് എങ്കിൽ ഇതിനെ ഒന്നര ഗ്ലാസ് വെള്ളം തിളപ്പിക്കണം. ആവശ്യത്തിന് ഉപ്പും ഒരു ടീസ്പൂൺ വെളിച്ചെണ്ണയും ചേർത്ത് വെള്ളം തിളച്ച ശേഷം അതിലേക്ക് ഒരു ഗ്ലാസ് പൊടി ഇട്ടു കൊടുക്കാം. നല്ലപോലെ ഇളക്കി യോജിപ്പിച്ച ശേഷം വെള്ളം വറ്റിയാൽ ഗ്യാസ് ഓഫ് ചെയ്ത് കുക്കറിന്റെ മൂടിവെച്ച് അടച്ച് അല്പസമയത്തിനുശേഷം എടുക്കാം.

ഇങ്ങനെ ചെയ്താൽ വളരെ എളുപ്പത്തിൽ നല്ല സോഫ്റ്റ് ആയി പൊടി കിട്ടും. ഇനി ഇത് കുഴച്ച് ചെറിയ ഉരുളകളാക്കി മാറ്റി പത്തിരി പ്രസ്സിൽ വെച്ച് അമർത്തിയാൽ നല്ല നൈസ് പത്തിരി തയ്യാറായി. ഇത് ചുട്ടെടുക്കുന്ന സമയത്ത് ഒരുപാട് സമയം വേവിച്ചെടുക്കാനോ തിരിച്ചും ഒരുപാട് തവണ ഇടാനും പാടില്ല. തുടർന്ന് കൂടുതൽ വിശദമായി അറിയാൻ വീഡിയോ മുഴുവൻ കാണാം.