അടുക്കള സിങ്കിലെ ബ്ലോക്ക് മാറ്റാൻ ഒരു സൂത്രവിദ്യ മതി

ഒരുപാട് അഴുക്കും മറ്റും അടുക്കളയിലെ സിംഗിനകത്ത് അടിഞ്ഞു കൂടുമ്പോഴോ അടുക്കളയിലെ താഴെ വരുന്ന പൈപ്പിനകത്ത് ബ്ലോക്ക് ഉണ്ടാകുമ്പോഴോ അടുക്കള സിംഗിനകത്ത് വെള്ളം കെട്ടിനിൽക്കുന്ന അവസ്ഥ ഉണ്ടാകാറുണ്ട്. ഇങ്ങനെ നിങ്ങളുടെ അടുക്കളയിലെ സിംഗിനകത്ത് വെള്ളം പോകാതെ കെട്ടിക്കിടക്കുന്ന ഒരു അവസ്ഥ ഉണ്ടാവുകയും, ഇതിനകത്ത് പാത്രം കഴുകിയെടുക്കാൻ പോലും സാധിക്കാത്ത അവസ്ഥയിൽ.

   

ബുദ്ധിമുട്ട് ഉണ്ടാകുന്ന സമയത്ത് വളരെ എളുപ്പത്തിൽ നിസ്സാരമായ ഈ ഒരു കാര്യം മാത്രം ചെയ്താൽ മതി നിങ്ങളുടെ അടുക്കള സിങ്കിലെ വെള്ളം പൂർണമായും ഒഴുകിപ്പോകും. പ്രത്യേകിച്ചും ഇതിനായി നിങ്ങൾ ചെയ്യേണ്ടത് അടുക്കളയിലെ സിങ്കിനകത്ത് വെള്ളം കെട്ടിനിൽക്കുന്ന സമയത്ത് ഒരു സ്റ്റീൽ ഗ്ലാസ് ഉപയോഗിച്ച് വെള്ളം ഒഴുകിപ്പോകുന്ന അധ്വാരത്തിനകത്ത് താഴേക്ക് കമഴ്ത്തിപ്പിടിച്ച് ഒന്ന് അമർത്തി കൊടുക്കാം.

ഇങ്ങനെ താഴേക്ക് അമർത്തുന്ന സമയത്ത് ഗ്ലാസിനകത്തു നിന്നും ഏറെ തള്ളി വെള്ളം പുറത്തേക്ക് തള്ളി പോകും. തുടർച്ചയായി കുറച്ച് സമയം ഇതേ പ്രവർത്തി തന്നെ ചെയ്താൽ വളരെ പെട്ടെന്ന് തന്നെ കെട്ടിനിൽക്കുന്ന വെള്ളം മുഴുവനായും ഒഴുകി പോകും. ഒരു മിഷനറിയോ എക്യുമെന്റുകളോ ഒരുതരത്തിലുള്ള ജോലിഭാരവും ഇല്ലാതെ തന്നെ വളരെ നിസ്സാരമായി ഈ ഒരു സ്റ്റീൽ ഗ്ലാസ് ഉപയോഗിച്ച് തന്നെ നിങ്ങൾക്ക് വെള്ളം മുഴുവനും ഇല്ലാതാക്കാം.

ഇങ്ങനെ വെള്ളം ഒഴുകിപ്പോകുന്ന സമയത്ത് വെള്ളത്തിന് മുകളിലായി പുറത്തേക്ക് വരുന്ന ഇലകളും വേസ്റ്റും മറ്റും കൈകൊണ്ട് എടുത്തുമാറ്റാനും ശ്രദ്ധിക്കണം. ഈ വേസ്റ്റ് ചിലപ്പോൾ വീണ്ടും ദ്വാരത്തിൽ അടിഞ്ഞുകൂടി വെള്ളം കെട്ടിക്കിടക്കാൻ കാരണമാകും. തുടർന്ന് കൂടുതൽ വിശദമായി അറിയാൻ വീഡിയോ മുഴുവൻ കാണാം.