ഇനി കഞ്ഞി പശ വേണ്ട നിങ്ങളുടെ വസ്ത്രങ്ങൾ വടിപോലെ നിൽക്കാൻ ഇതു മതി

പലപ്പോഴും കോട്ടൺ വസ്ത്രങ്ങൾ ധരിക്കുന്ന സമയത്ത് ഇത് തേച്ച് മിനുക്കി തന്നെയാണ് ധരിക്കാറുള്ളത് എങ്കിലും കന്നിപ്പച്ച ഉപയോഗിക്കാത്തത് കൊണ്ട് തന്നെ വസ്ത്രങ്ങൾ കുഴഞ്ഞു കിടക്കുന്ന രീതി കാണാറുണ്ട്. എന്നാൽ നിങ്ങളുടെ വസ്ത്രങ്ങൾ ഇനി വടിപോലെ നിൽക്കുന്നതിനായി കഞ്ഞി പശ തന്നെ വേണമെന്നില്ല. നിങ്ങൾ കഞ്ഞി പശ മുക്കാൻ മറന്നുപോയി എങ്കിൽ നിങ്ങൾക്ക് വളരെ എളുപ്പത്തിൽ തന്നെ ചെയ്യാവുന്ന ഒരു മാർഗ്ഗമാണ് പരിചയപ്പെടുത്തുന്നത്.

   

കഞ്ഞി പശയ്ക്ക് പകരമായും ഈ ഒരു രീതി ഉണ്ടാക്കാം. ഇതിനായി ചവ്വരിയാണ് ആവശ്യം. അല്പം ചവ്വരി നല്ലപോലെ വെള്ളത്തിലിട്ട് തിളപ്പിച്ച് എടുക്കണം. കുറഞ്ഞത് അരക്കപ്പ് ചൗരിയെങ്കിലും ഒരുതവണത്തെ ഉപയോഗത്തിനായി തിളപ്പിക്കണം. തിളപ്പിച്ചെടുത്ത ചവ്വരി ഏറ്റവും ചെറിയ അരിപ്പയിലൂടെ അരിച്ചെടുക്കാം. അരിച്ചെടുത്തശേഷം ഇത് വെള്ളത്തിൽ ഡയല്യൂട്ട് ചെയ്തു വേണം വസ്ത്രങ്ങൾ മുക്കിയെടുക്കാൻ.

ഈ ചവ്വരി മിക്സിലേക്ക് നിങ്ങളുടെ കോട്ടൺ വസ്ത്രങ്ങൾ മുഴുവനായി മുക്കിവെക്കാം. വെയിലത്ത് ഉണക്കിയാൽ നിങ്ങളുടെ വസ്ത്രങ്ങൾ ഇനി വടിപോലെ ആകും. അലക്കുന്ന സമയത്ത് വസ്ത്രങ്ങൾ കഞ്ഞി പശയിൽ മുക്കിവയ്ക്കാൻ മറന്നുവെങ്കിലും വസ്ത്രങ്ങൾ തേക്കുന്ന സമയത്ത് തന്നെ ഇതിനുള്ള പരിഹാരം ചെയ്യാം.

ഇതിനായി ഒരു പാത്രത്തിലേക്ക് ഒരു ഗ്ലാസ് വെള്ളം ഒഴിച്ച് ഇതിലേക്ക് അല്പം കോൺഫ്ലവറും ഒപ്പം തന്നെ റോസ് വാട്ടറും ചേർത്ത് നല്ലപോലെ ഇളക്കി യോജിപ്പിക്കണം. ഇത് ഒരു സ്പ്രേ ബോട്ടിലിൽ ആക്കി തേക്കുന്ന സമയത്ത് വസ്ത്രത്തിൽ സ്പ്രേ ചെയ്തു കൊടുക്കാം. തുടർന്ന് കൂടുതൽ വിശദമായി അറിയാൻ വീഡിയോ മുഴുവൻ കാണാം.