ഇഞ്ചിയും വെളുത്തുള്ളിയും ഇനി എത്ര കിലോ വേണമെങ്കിലും വൃത്തിയാക്കി സൂക്ഷിക്കാം

വലിയ ആഘോഷങ്ങൾ ഉണ്ടാകുമ്പോഴോ ചില പ്രത്യേക ദിവസങ്ങളിലും ഒരുപാട് ഇഞ്ചി വെളുത്തുള്ളി പോലുള്ളവയുടെ ആവശ്യം ഉണ്ടാകാറുണ്ട്. നോൺവെജ് ഭക്ഷണങ്ങൾ ഉണ്ടാകുമ്പോൾ എല്ലാം തന്നെ ഇഞ്ചിയും വെളുത്തുള്ളിയും ധാരാളമായി ആവശ്യമായി വരാം. ഇങ്ങനെ ഇഞ്ചിയും വെളുത്തുള്ളിയും ആവശ്യമായി വരുന്ന സമയത്ത് അല്ല നിങ്ങൾ ഒരിക്കലും ഈ കാര്യം ശ്രദ്ധിക്കേണ്ടത്.

   

ഇഞ്ചിയും വെളുത്തുള്ളിയും നിങ്ങൾക്ക് ഒരുപാട് കാലത്തേക്ക് ദീർഘനാളത്തേക്ക് സൂക്ഷിച്ച് വൃത്തിയായി വെക്കാനുള്ള സാഹചര്യം ഉണ്ട്. ഒരുപാട് നാളത്തേക്ക് കുറഞ്ഞത് ഒരു മാസമോ രണ്ടുമാസവുമായി വരെയും ഇഞ്ചിയും വെളുത്തുള്ളിയും കേടാകാതെ സൂക്ഷിക്കാനുള്ള ഒരു മാർഗ്ഗമാണ് ഇന്ന് പരിചയപ്പെടുത്തുന്നത്. ഇതിനായി ഒന്നോ രണ്ടോ കിലോ വരെയും ഇഞ്ചിയും വെളുത്തുള്ളിയും ഉപയോഗിക്കാവുന്നതാണ്.

വെളുത്തുള്ളി പല്ലികൾ വേർതിരിച്ചെടുത്ത് ഒരു പാത്രത്തിൽ ഇടുക. ഇതിലേക്ക് ചെറു ചൂടുള്ള വെള്ളം ഒഴിച്ചു കൊടുക്കാം. 10 മിനിറ്റ് ഈ ചെറു ചൂടുവെള്ളത്തിൽ തന്നെ ഇത് വച്ചിരിക്കണം. ശേഷം ഇത് കൈകൊണ്ട് ഒന്ന് ഞെരടി കൊടുക്കാം. ഇപ്പോൾ തന്നെ പകുതിയോളം തൊലിയും പോയി കിട്ടും. ഇത് അരിച്ചെടുത്ത് ഒരു കട്ടിയുള്ള കോട്ടൻ തുണിയിലിട്ട് കൈകൊണ്ട് തിരുമ്മി കൊടുക്കാം.

പൂർണമായും വെളുത്തുള്ളിയുടെ തൊലി പോയി കിട്ടും. ഇതേ രീതിയിൽ തന്നെ ഇഞ്ചിയും അരമണിക്കൂർ നേരത്തേക്ക് വെള്ളത്തിൽ കുതിർത്തു വയ്ക്കണം. ഒരു സ്പുണ്കൊണ്ട് തൊലി കളഞ്ഞെടുക്കാം. ഇത് രണ്ടും ചേർത്ത് പേസ്റ്റ് രൂപത്തിൽ ആക്കി ഒരു പരന്ന പാത്രത്തിൽ നല്ലപോലെ പതിച്ചുവച്ച് ഫ്രീസറിൽ സൂക്ഷിക്കാം. കൂടുതൽ വിശദമായി അറിയാൻ വീഡിയോ മുഴുവൻ കാണാം.