നിങ്ങൾക്ക് വട കഴിക്കാൻ ആഗ്രഹമുണ്ടോ അരിപ്പൊടി മാത്രം മതി

സാധാരണയായി വട ഉണ്ടാക്കാനായി ഉഴുന്ന് ഉപയോഗിച്ചാണ് നാം ചെയ്യാറുള്ളത്. എന്നാൽ ഉഴുന്ന് ഒരു തരി പോലും ഉപയോഗിക്കാതെ നിങ്ങൾക്ക് ഇനി വളരെ എളുപ്പത്തിൽ സിമ്പിൾ ആയി ഉഴുന്നുവടയോട് തുല്യം നൽകുന്ന അരിവട തയ്യാറാക്കാം. ഉഴുന്നുവടയുടെ അതേ ആകൃതിയിലും ടേസ്റ്റിലും നല്ല ക്രിസ്പി ആയി ഈ വട തയ്യാറാക്കാം. ഇതിനായി ഒരു പാത്രത്തിലേക്ക് ഒരു കപ്പ് അരിപ്പൊടി ചേർത്ത് കൊടുക്കാം.

   

ഒരു കപ്പ് തന്നെ വെള്ളവും ഇതിലേക്ക് ഒഴിക്കുക. അല്പം ഇഞ്ചി പച്ചമുളക് എന്നിവ ചെറുതായി അരിഞ്ഞതും ഉപ്പും ചേർത്ത് ഇത് നല്ലപോലെ ഇളക്കി യോജിപ്പിച്ച ശേഷം ഗ്യാസിന് മുകളിൽ വെച്ച് ഒന്ന് വേവിച്ചെടുക്കുക. ഇങ്ങനെ വേവിക്കുന്ന സമയത്ത് ഇതിലെ ജലാംശം കുറഞ്ഞു കൂടുതൽ കട്ടിയായി വരുന്നത് കാണാം.

വട ഉണ്ടാക്കാനായി ആവശ്യമായ അളവിലേക്ക് ഇത് കട്ടിയാകുന്ന സമയത്ത് തീ ഓഫ് ചെയ്യുക. ശേഷം ഒന്ന് ചൂട് വിട്ടാൽ അതിലേക്ക് മല്ലിയില സബോള എന്നിവ ചെറുതായി അരിഞ്ഞതും കൂടി ചേർത്ത് നല്ലപോലെ ഇളക്കി യോജിപ്പിക്കുക. കുറവ് ഉണ്ടോ എന്ന് നോക്കിയശേഷം ആവശ്യത്തിന് ഉപ്പും ചേർത്ത് കൊടുക്കാം.

ഇപ്പോൾ വട തയ്യാറാക്കാനുള്ള മാവ് തയ്യാറായിരിക്കുകയാണ്. കയ്യിൽ അല്പം വെള്ളം തടയ ശേഷം പാത്രത്തിൽ നിന്നും അല്പം മാവ് കയ്യിലേക്ക് എടുത്ത് ചെറിയ ഉരുളയാക്കി ഇതിനെ നടുവിൽ ദ്വാരമുണ്ടാക്കി എണ്ണയിലേക്ക് ഇട്ട് വറുത്ത് കോരാം. ഉറപ്പായും നിങ്ങൾക്ക് ഉഴുന്നുവടയേക്കാൾ കൂടുതൽ ഇഷ്ടപ്പെടുന്ന ഒരു വട ഇതുകൊണ്ട് തയ്യാറാക്കാം. തുടർന്ന് കൂടുതൽ അറിവിനായി വീഡിയോ മുഴുവനായി കാണാം.