ക്ലീനിങ് ജോലികളെല്ലാം ഇനി എളുപ്പത്തിൽ തീർക്കാൻ ഇനി ഇത് മാത്രം മതി

വീടിനകത്ത് അഴുക്കും പൊടിപടലങ്ങളും കടന്നുപോകുമ്പോൾ ഇതെല്ലാം വൃത്തിയാക്കാൻ വീട്ടിലെ സ്ത്രീകളും കുട്ടികളും ഒരുപോലെ ബുദ്ധിമുട്ടാറുണ്ട്. പ്രധാനമായും അടുക്കള ജോലികളോടൊപ്പം തന്നെ വീടിന്റെ വൃത്തിയാക്കുന്ന ജോലികളും ഒരുപോലെ കൈകാര്യം ചെയ്യേണ്ടതുണ്ട്.അതുകൊണ്ടുതന്നെ ഇത്തരം ജോലികൾ വളരെ എളുപ്പത്തിൽ തീർക്കണം എന്ന് അവരും ആഗ്രഹിക്കാറുണ്ട്.

   

പല സാഹചര്യങ്ങളും വീടിനകത്ത് അടിഞ്ഞുകൂടുന്ന പൊടിയും എല്ലാം വൃത്തിയാക്കാൻ കൂടുതൽ പ്രയാസപ്പെല്ല ഉണ്ടാകാം. നിങ്ങളുടെ വീട്ടിലുള്ള എല്ലാ ജോലികളെയും പോലെ തന്നെ ക്ലീനിങ് ജോലികളും വളരെ എളുപ്പത്തിൽ പൂർത്തിയാക്കാൻ സഹായിക്കുന്ന നല്ല ടിപ്പുകൾ ആണ് ഇന്ന് പരിചയപ്പെടുത്തുന്നത്. നിങ്ങളുടെ അടുക്കളയിൽ അധികം ഉപയോഗിക്കാത്ത അല്ലെങ്കിൽ പഴയ ഒരു പാത്രം എടുത്ത് അതിലേക്ക് രണ്ട് ഗ്ലാസ് വെള്ളം ഒഴിക്കുക.

ഇതിലേക്ക് ഒരു ചെറിയ കുപ്പി പൗഡർ ഇട്ടുകൊടുക്കാം. ശേഷം ഇതിലേക്ക് തന്നെ അല്പം ബേക്കിംഗ് സോഡ കൂടി ചേർത്ത് നല്ലപോലെ ഇളക്കി യോജിപ്പിക്കുക. അല്പം കംഫർട്ടും കൂടി ചേർത്ത് ഇളക്കിയശേഷം നല്ലപോലെ തിളച്ചു ഇറക്കി വയ്ക്കുക.ശേഷം അഞ്ചോ പത്തോ കർപ്പൂരം ഇതിലേക്ക് പൊടിച്ചു ചേർക്കാം. ഇത് ഒന്ന് അരിച്ചെടുത്ത ശേഷം ഒരു സ്പ്രേ ബോഡിലിലേക്ക് ആക്കി.

വീടിനകത്ത് എല്ലായിടത്തും സ്പ്രേ ചെയ്യുകയും, തുടക്കുകയും ചെയ്താൽ പല്ലി പാറ്റ ശല്യം തീരെ ഇല്ലാതാവുകയും നിങ്ങളുടെ ഫർണിച്ചറുകളും വീടിന്റെ അകവും അടുക്കളയും എല്ലാം തന്നെ തിളക്കമുള്ളതാക്കാനും ഇതിന്റെ ഉപയോഗം സഹായിക്കുന്നു. കയ്യെത്താത്ത ഭാഗങ്ങളിലും കർട്ടൻ ഫ്രിഡ്ജിന്റെ താഴെ എന്നിവിടങ്ങളിൽ എല്ലാം ഒരു സോക്സ് ഇട്ടുകൊണ്ട് ഈ മിക്സ് ഉപയോഗിച്ച് തുടച്ചെടുക്കാം. തുടർന്ന് വീഡിയോ മുഴുവൻ കാണാം.