വിലകൂടിയ അരിയുടെ രുചിയിൽ തന്നെ ഇനി റേഷനരി ചോറും

ഇന്ന് നമ്മുടെ പലരുടെയും വീട്ടിൽ ഉപയോഗിക്കുന്നത് റേഷൻ അരിയുടെ ചോറ് ആയിരിക്കാം. എന്നാൽ കുട്ടികൾക്കും ചില ആളുകൾക്കും ഈ റേഷനരി ചോറ് കഴിക്കാൻ അല്പം മടി ഉണ്ടായിരിക്കും. ചിലർക്ക് ഇതിന്റെ മണം ഇഷ്ടപ്പെടാത്ത അവസ്ഥ മറ്റു ചിലർക്ക് ഇത് ഉപയോഗിക്കുമ്പോൾ റേഷനരി ചോറ് ആണ് എന്ന തോന്നൽ ഉണ്ടാകുന്നത് കൊണ്ട്.

   

കഴിക്കാനാവാത്ത അവസ്ഥ എന്നിങ്ങനെ പല കാരണങ്ങൾ കൊണ്ടും പലരും ഈ റേഷനറി ചോറ് ഒഴിവാക്കാറുണ്ട്. നിങ്ങൾക്ക് ഈ റേഷൻ അരി കൊണ്ട് ഉണ്ടാക്കുന്ന ചോറ് കടയിൽ നിന്നും വാങ്ങിക്കുന്ന വില കൂടിയാൽ 48, 50 രൂപ വിലയുള്ള അരിയുടെ ചോറ് കഴിക്കുന്ന അതേ രീതിയിൽ തന്നെ ഉപയോഗിക്കാം. ഇതിനായി നിങ്ങൾ റേഷൻ അരി ചോറു കൊണ്ട്.

ചോറ് വെക്കുന്ന സമയത്ത് നല്ലപോലെ വൃത്തിയായി കഴുകിയെടുക്കുക അരി. ശേഷം തിളച്ച വെള്ളത്തിലേക്ക് അരിയിട്ട് വേവിക്കുക. ഈ അരി തിളക്കുമ്പോൾ വെള്ളം കുറയുന്നുണ്ട് എങ്കിൽ ഇതിലേക്ക് തിളച്ച വെള്ളം മാത്രം ചേർത്തു കൊടുക്കാം. അരി പാകത്തിന് വേവായ ശേഷം ഇതിനെ ചൂടുള്ള കഞ്ഞിവെള്ളം മാറ്റിപകരം പച്ചവെള്ളം ഒഴിച്ച് രണ്ടോ മൂന്നോ തവണ കഴുകിയെടുക്കുക.

ഇങ്ങനെ കഴുകിയെടുത്ത ചോറിലേക്ക് ആവശ്യമെങ്കിൽ അല്പം ചൂടുവെള്ളം ഒഴിച്ച് ശേഷം തന്നെ ഇതിലെ വെള്ളം മുഴുവൻ മാറ്റി കളയാം. ഈ ചോറ് ഉറപ്പായും തമ്മിൽ ഒട്ടിപ്പിടിക്കാത്ത നല്ല ഉരുണ്ട വിലകൂടിയ അരിയുടെ അതേ ഒരു രുചിയിൽ കഴിക്കാനാകും. തുടർന്ന് വീഡിയോ മുഴുവനായി കണ്ടു നോക്കാം.