ഇതാണ് നിങ്ങൾക്ക് ഭക്ഷണത്തെക്കാൾ പ്രധാനപ്പെട്ടത് പല്ലുതേക്കുന്നതിനു മുൻപ് വെള്ളം കുടിക്കാറുണ്ടോ

ശരീരത്തിന് പലപ്പോഴും ഭക്ഷണത്തേക്കാൾ ഏറ്റവും ആവശ്യമായി വരുന്നത് വെള്ളം തന്നെയാണ്. എന്നാൽ പലപ്പോഴും ദാഹിക്കുന്ന സമയത്ത് ഇതിനെ വിശപ്പിന്റെ തോന്നലാണ് എന്ന് തെറ്റിദ്ധരിച്ച് ഭക്ഷണം കഴിക്കുന്ന ആളുകൾ നമ്മുടെ സമൂഹത്തിൽ ഉണ്ട്. പ്രധാനമായും ശരീരത്തിന് ആവശ്യമായ അളവിൽ ജലം ലഭിക്കാതെ വരുന്ന സമയത്ത് ശരീരം കൂടുതൽ ഡീഹൈഡ്രേറ്റഡ് ആവുകയും ചിലപ്പോൾ തളർന്ന വീഴാനുള്ള അവസരം പോലും ഉണ്ടാകാം.

   

ശരീരത്തിലെ ജലാംശം കുറയുന്നത് ഒരുപാട് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുന്നുണ്ട്. പ്രധാനമായും വെള്ളം കുടിക്കുന്ന സമയത്ത് എല്ലാം ചില കാര്യങ്ങൾ ശ്രദ്ധിച്ചിരിക്കണം. ഒരിക്കലും ഭക്ഷണത്തിനോടൊപ്പം ഭക്ഷണത്തിന് തൊട്ടുമുൻപ് ശേഷമോ വെള്ളം കുടിക്കരുത്. അത്ര അത്യാവശ്യമാകുന്ന സമയത്ത് മാത്രം ചെറിയ അളവിൽ വെള്ളം കുടിക്കാൻ ശ്രദ്ധിക്കുക.

അല്ലാത്തപക്ഷം പരമാവധിയും ഭക്ഷണത്തിന് അരമണിക്കൂർ മുൻപ് അരമണിക്കൂർ ശേഷമോ മാത്രം വെള്ളം കുടിക്കാൻ ശ്രദ്ധിക്കുക. അതുപോലെതന്നെ ഒരിക്കലും നിന്നുകൊണ്ട് വെള്ളം കുടിക്കുന്നത് അത്ര ഉചിതമായ രീതിയല്ല. ആവശ്യത്തിന് വെള്ളം കുടിക്കുന്ന സമയത്ത് ഇത് പെട്ടെന്ന് വയറിന് അകത്തേക്ക് എത്തി അസ്വസ്ഥതകൾ ഉണ്ടാകാൻ ഇടയാകും. വെള്ളം കുടിക്കുന്ന സമയത്ത് സംസാരിക്കുന്നതും അത്ര നല്ല രീതിയല്ല.

ഏതെങ്കിലും തരത്തിലുള്ള വ്യായാമങ്ങളും കഠിനമായ ജോലികൾക്കും ശേഷം ഉടനെ വന്ന ഫ്രിഡ്ജ് തുറന്ന് വെള്ളം കുടിക്കുന്ന ശീലം ഇന്ന് ഒരുപാട് ആളുകളിൽ കണ്ടിരുന്നു. ഇതും അത്ര നല്ല രീതിയായി കണക്കാക്കാൻ ആകില്ല.വെള്ളം കുടിക്കുന്ന സമയത്ത് ഇരുന്നു സമാധാനത്തോടുകൂടി കുടിക്കുന്നതാണ് എപ്പോഴും ശരിയായ രീതി. തുടർന്ന് കൂടുതൽ അറിയാനായി വീഡിയോ മുഴുവൻ കാണാം.