തരിപ്പും വേദനയും മൂലം കൈകാലുകൾ അനക്കാൻ സാധിക്കുന്നില്ലേ

പ്രായം കൂടുന്തോറും ആളുകൾക്ക് ശരീരത്തിൽ എല്ലുകളുടെയും നാഡികളുടെയും കാര്യത്തിൽ ഒരുപാട് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകാം. പ്രത്യേകിച്ചും ഇത്തരത്തിൽ ഉണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങൾ നിങ്ങളുടെ ശരീരത്തിന്റെ ഒപ്പം മനസ്സിന്റെ ആരോഗ്യത്തെ നഷ്ടപ്പെടുത്താൻ കാരണം ആകാറുണ്ട്. നിങ്ങളും ഈ രീതിയിൽ കൈകാലുകളിൽ ഉണ്ടാകുന്ന തരിപ്പും മരവിപ്പും മൂലം പ്രയാസപ്പെടുന്നവരാണോ.

   

എങ്കിൽ തീർച്ചയായും ഇതിനുള്ള കാരണം തിരിച്ചറിയേണ്ടതും ആവശ്യമാണ്. പലപ്പോഴും കൈകളുടെ തണ്ടിൽ നിന്നും കൈപ്പത്തിയിലേക്ക് പോകുന്ന ജോയിന്റുകളിലാണ് ഇത്തരത്തിലുള്ള ബുദ്ധിമുട്ട് കൂടുതലും അനുഭവപ്പെടാറുള്ളത്. കാർപ്പൽ ടണൽ സിൻഡ്രം എന്നാണ് ഈ അവസ്ഥയെ പറയുന്നത്. ചില ഞരമ്പുകൾ നിങ്ങളുടെ ജോയിന്റിന്റെ ഭാഗത്ത് എല്ലുകൾക്കിടയിൽ കുടുങ്ങി പോകുന്നതാണ് ഇങ്ങനെ ഒരു അവസ്ഥ ഉണ്ടാകാനുള്ള കാരണം.

അതുപോലെതന്നെ പ്രായം കൂടുന്തോറും ശരീരത്തിൽ കാൽസ്യത്തിന്റെയും വിറ്റാമിൻ ഡി യുടെയും അളവ് കുറയുന്നതും ഇത്തരത്തിൽ വേദനകളും തരിപ്പും ഉണ്ടാകാൻ ഇടയാക്കും. എന്നാൽ മനസ്സിലാക്കേണ്ടത് ഈ വേദനയുണ്ടാകുന്ന ഭാഗത്തിന്റെ ബുദ്ധിമുട്ടുകൊണ്ട് മാത്രമല്ല ഇത്തരത്തിൽ പ്രശ്നമുണ്ടാകുന്നത്. നട്ടെല്ലിന് ഉണ്ടാകുന്ന തകരാറുകളും നിങ്ങളുടെ ശരീരത്തിന്റെ ഏത് ഭാഗത്തു വേണമെങ്കിലും വേദന ഉണ്ടാകാൻ കാരണമാകും.

നിങ്ങളും ഈ രീതിയിലുള്ള വേദനകൾ അനുഭവിക്കുന്ന ആളുകളാണ് എങ്കിൽ മനസ്സിലാക്കേണ്ടത് ഇന്ന് പ്രായം ഇത്തരം അവസ്ഥകൾ ഉണ്ടാകാനുള്ള ഒരു കാരണമല്ല. മുൻപ് 60 വയസ്സിലെങ്കിലും കണ്ടിരുന്ന രോഗങ്ങൾ ഇന്ന് ആളുകൾക്ക് 30 വയസ്സിൽ തന്നെ കണ്ടുവരുന്നു. നമ്മുടെ ഇന്നത്തെ ജീവിതശൈലിയും ഭക്ഷണക്രമങ്ങളും തന്നെയാണ് ഇത്തരം അവസ്ഥകൾ ഉണ്ടാകാൻ അവസരങ്ങൾ ഉണ്ടാക്കുന്നത്. തുടർന്ന് കൂടുതൽ അറിവിനായി വീഡിയോ മുഴുവൻ കാണാം.