പല രോഗങ്ങൾക്കും കാരണമാകുന്ന നിങ്ങൾ അറിയാത്ത ആ രഹസ്യം

ആരോഗ്യപരമായി എന്ത് പ്രശ്നങ്ങൾ ഉണ്ടാകുമ്പോഴും ഒരു ഡോക്ടറെ കണ്ട് മരുന്ന് കഴിക്കുക എന്നത് നമ്മുടെ ശീലമാണ്. എന്നാൽ പലപ്പോഴും ശരീരത്തിൽ ഉണ്ടാകുന്ന ചില വിറ്റാമിനുകളുടെയും മിനറൽസുകളുടെയും കുറവുകൊണ്ട് ഉണ്ടാകുന്ന രോഗങ്ങൾക്ക് മരുന്നുകളെക്കാൾ ഉപരിയായി നിങ്ങളുടെ ഭക്ഷണത്തിൽ മാറ്റം വരുത്തുകയാണ് വേണ്ടത്.യഥാർത്ഥത്തിൽ പല മരുന്നുകളും കഴിക്കുന്നതിനേക്കാൾ ഉപരിയായി.

   

നാം കഴിക്കുന്ന ഭക്ഷണങ്ങളും നമ്മുടെ ജീവിത ശൈലിയിൽ വരുത്തുന്ന മാറ്റങ്ങളും ഒരുപാട് വ്യത്യാസങ്ങൾക്ക് കാരണമാകും. പെട്ടെന്ന് ഉണ്ടാകുന്ന ക്ഷീണം തളർച്ച എല്ലുകളുടെ ബലക്കുറവ് തരിപ്പ് ഗ്യാസ് എന്നിങ്ങനെ ഒരുപാട് പ്രശ്നങ്ങൾക്ക് അടിസ്ഥാന കാരണമായത് ഒരേ ഒരു വിറ്റാമിൻടെ കുറവാണ്. വിറ്റാമിൻ ബി 12 ആണ് അത്. പലപ്പോഴും പച്ചക്കറി മാത്രം കഴിച്ച് ജീവിക്കുന്ന ആളുകൾ അവരുടെ ആരോഗ്യം കൂടുതൽ ദൃഢമാണ് എന്ന് തെറ്റിദ്ധരിക്കാറുണ്ട്.

എന്നാൽ യഥാർത്ഥത്തിൽ ഇങ്ങനെ പച്ചക്കറി മാത്രം കഴിച്ചത് ജീവിക്കുന്നവരുടെ ശരീരത്തിൽ കുറവ് വരുന്ന ഒരു വിറ്റാമിൻ ആണ് വിറ്റാമിൻ ബി 12. മാംസാഹാരങ്ങളിലൂടെ ആണ് ഏറ്റവും അധികമായും ഈ വിറ്റാമിൻ നമ്മുടെ ശരീരത്തിലേക്ക് എത്തുന്നത്. പ്രത്യേകിച്ച് പുല്ല് തിന്ന് ജീവിക്കുന്ന മൃഗങ്ങളുടെ മാംസം ഭക്ഷിക്കുമ്പോഴാണ് വിറ്റാമിൻ ഏറ്റവും കൂടുതലായും ലഭിക്കുന്നത്.

ഏതെങ്കിലും കാരണവശാൽ ഇത്തരത്തിലുള്ള ഭക്ഷണങ്ങളിലൂടെ ഇത് വലിച്ചെടുക്കാൻ സാധിക്കാത്ത ആളുകളാണ് എങ്കിൽ ഇതിനു പകരമായി സപ്ലിമെന്റുകൾ ഉപയോഗിക്കാം. വെളുത്ത രക്താണുക്കളുടെ കുറവ് ഈ വിറ്റാമിൻ ബി 12 കുറവുമൂലം കാണുന്നു. എല്ലുകൾക്ക് ബലം കുറയുന്നതും ഇതിന്റെ ഭാഗമായി കാണുന്നു. തുടർന്ന് കൂടുതൽ അറിവിനായി വീഡിയോ മുഴുവൻ കാണാം.