മനുഷ്യ ശരീരത്തിൽ നട്ടെല്ലിന്റെ ഇരു ഭാഗങ്ങളിലുമായി ഒരു പയർ വിത്തിന്റെ ആകൃതിയിൽ കാണപ്പെടുന്ന അവയവമാണ് കിഡ്നി. ശരീരത്തിന്റെ പല ലവണങ്ങളെയും ദഹിപ്പിച്ച് അനാവശ്യമായത് മൂത്രമാക്കി പുറത്ത് തള്ളുന്ന അവയവം കൂടിയാണ് ഇത്. ഇത്തരത്തിൽ നിങ്ങളുടെ ശരീരത്തിൽ അടിഞ്ഞുകൂടിയ അനാവശ്യമായ ഘടകങ്ങളെ പുറന്തള്ളുന്നതിന് കിഡ്നിക്ക് ആരോഗ്യം ഉണ്ടായിരിക്കണം.
എന്നാൽ ഇന്നത്തെ ജീവിത സാഹചര്യമനുസരിച്ച് കിഡ്നി ഇത്തരത്തിലുള്ള ഒരു ആരോഗ്യശേഷി നഷ്ടപ്പെടുത്തുന്ന അവസ്ഥയും കണ്ടുവരുന്നു. പ്രധാനമായും നിങ്ങളുടെ ശരീരത്തിന്റെ ആരോഗ്യനില നഷ്ടപ്പെട്ട് തുടങ്ങുമ്പോൾ ഏറ്റവും ആദ്യം തകരാറിൽ ആകുന്നത് കിഡ്നിയുടെ ആരോഗ്യമാണ്. പ്രത്യേകിച്ച് ഇന്ന് നാം കഴിക്കുന്ന ഭക്ഷണങ്ങളിൽ അടങ്ങിയിരിക്കുന്ന അമിതമായ വിഷാംശങ്ങൾ കിഡ്നിയുടെ ആരോഗ്യം നഷ്ടപ്പെടുത്താൻ കാരണമാകുന്നുണ്ട്.
അമിതമായ അളവിൽ ഇൻസുലിൻ ഉത്പാദിപ്പിക്കപ്പെടുന്നതിന്റെ ഭാഗമായും മറ്റ് അവയവങ്ങൾക്ക് തകരാറ് സംഭവിക്കുന്നു. പ്രധാനമായും കിഡ്നി തകരാറിലായി എന്നതിനെ കാണപ്പെടുന്ന ലക്ഷണങ്ങളിൽ കാലിൽ നീര് വയ്ക്കുന്നതും കാലിന്റെ പാദത്തിന് നിറം വ്യത്യാസമുണ്ടാകുന്നതും വയറു വല്ലാതെ വീർത്തു വരുന്ന അവസ്ഥയും മൊത്തത്തിൽ പത രൂപപ്പെടുന്നതും കാണപ്പെടും. ഏറ്റവും പ്രധാനമായും അമിതമായ ബ്ലഡ് പ്രഷറും ശരീരത്തിൽ അടിഞ്ഞുകൂടുന്ന നീർക്കെട്ടും ആണ്.
ഈ കിഡ്നി സംബന്ധമായ ബുദ്ധിമുട്ടുകൾക്ക് കാരണമാകുന്നത്. കൂടുതലായി പ്രോട്ടീൻ ശരീരത്തിലേക്ക് എത്തുന്നതും കിഡ്നി രോഗങ്ങൾക്ക് കാരണമാകും. അതുകൊണ്ട് ഏതൊരു ഘടകവും ആവശ്യമായ അളവിൽ മാത്രം ശരീരത്തിലേക്ക് എത്തുന്ന രീതിയിലുള്ള ഒരു ഭക്ഷണക്രമം ശീലിക്കുക. ദിവസവും അരമണിക്കൂർ വ്യായാമം എന്നത് ഞങ്ങളുടെ മുന്നോട്ടുള്ള ജീവിതത്തിന് ആവശ്യമാണ്. തുടർന്നും ഇതിനെക്കുറിച്ച് കൂടുതൽ അറിയാൻ വീഡിയോ മുഴുവൻ കാണാം.