November 30, 2023

നിങ്ങളുടെ ഈ സ്വപ്നങ്ങൾ ഒരിക്കലും മറ്റുള്ളവരുമായി പങ്കുവെക്കരുത്

ഉറക്കത്തിൽ സ്വപ്നം കാണുന്നവരുണ്ട് എന്നാൽ സ്വപ്നം കാണാൻ വേണ്ടി ഉറങ്ങുന്ന ആളുകളും ഉണ്ട്. എങ്ങനെയാണ് എങ്കിലും രാത്രിയിൽ കാണുന്ന ഈ സ്വപ്നങ്ങൾ ചിലപ്പോഴൊക്കെ നിങ്ങൾക്ക് ചില സൂചനകളാണ് നൽകുന്നത്. നിങ്ങൾക്കും ഇത്തരത്തിലുള്ള സ്വപ്നങ്ങൾ ഉണ്ടാകുമ്പോൾ ഇതിൽ നിന്നും ലഭിക്കുന്ന സൂചനകൾ എന്താണ് എന്ന് മനസ്സിലാക്കിയിരിക്കണം.

സ്വപ്നങ്ങൾ ഒരിക്കലും മറ്റുള്ളവരുമായി പങ്കുവയ്ക്കാൻ പാടില്ല. ഇങ്ങനെ മറ്റൊരാളോട് ഈ സ്വപ്നത്തെക്കുറിച്ച് പറയുന്നതുകൊണ്ട് നിങ്ങളുടെ സ്വപ്നം കൊണ്ടുണ്ടാകുന്ന ഫലം തന്നെ നഷ്ടമായി പോകും. നിങ്ങൾ രാത്രിയിൽ ഉറങ്ങുന്ന സമയത്ത് താമരപ്പൂവിനെയാണ് സ്വപ്നം കാണുന്നത് എങ്കിൽ സാമ്പത്തികമായ ഒരു അഭിവൃദ്ധിയും നിങ്ങളുടെ ജീവിതത്തിൽ ഉണ്ടാകാൻ പോകുന്നതിന്റെ സൂചനയായും മനസ്സിലാക്കാം.

   

അതുപോലെതന്നെ മനസ്സിലാക്കേണ്ട മറ്റൊരു യാഥാർത്ഥ്യമാണ് ശ്രീകൃഷ്ണദേവനെയാണ് സ്വപ്നം കാണുന്നത് എങ്കിൽ നന്മയാണ് ഫലം . ഇങ്ങനെ ശ്രീകൃഷ്ണ ഭഗവാനെ സ്വപ്നം കാണുന്ന അന്നേദിവസം തന്നെ ക്ഷേത്രത്തിൽ പോയി പ്രാർത്ഥിക്കാനായി ശ്രമിക്കുക. ഇങ്ങനെ ശ്രീകൃഷ്ണ ക്ഷേത്രത്തിൽ പോയി പ്രാർത്ഥിക്കുന്നത് നിങ്ങളുടെ ജീവിതത്തിൽ മംഗളകരമായ ചില കർമ്മങ്ങൾ നടക്കുന്നതിന് സഹായിക്കുന്നു.

നിങ്ങൾ രാത്രിയിൽ ഉറങ്ങുന്ന സമയത്ത് നിങ്ങളുടേ തന്നെ മരണമാണ് സ്വപ്നം കാണുന്നത് എങ്കിൽ ഒരിക്കലും ഭയക്കേണ്ട ഇത് ഒരു നല്ല സൂചനയാണ്. നല്ല മനസ്സുള്ള ഒരു നിങ്ങൾ വീണ്ടും പുനർജനിക്കാൻ പോകുന്നു എന്നതിന് സൂചനയാണ് ഇത്. ആനയെ സ്വപ്നം കാണുന്നതും നിങ്ങളുടെ ജീവിതത്തിൽ സാമ്പത്തികമായ ഒരു അഭിവൃദ്ധിയും ചില മംഗള കർമ്മങ്ങളും നടക്കാൻ പോകുന്നു എന്നതിന്റെ സൂചനയാണ്. നിങ്ങൾ കാണുന്ന സ്വപ്നങ്ങൾ ഒരിക്കലും മറ്റുള്ളവരുമായി പങ്കുവയ്ക്കാതിരിക്കുക എന്നതാണ് ചെയ്യേണ്ട ഏറ്റവും പ്രധാനപ്പെട്ട കാര്യം .