നിങ്ങളുടെ കിടപ്പുമുറിയിൽ ഈ വസ്തുക്കൾ ഉണ്ടായാൽ മതി ദാമ്പത്യം തകരാൻ. ഒരിക്കലും ഇവ നിങ്ങളുടെ കിടപ്പുമുറിയിൽ സൂക്ഷിക്കരുത്.

ഒരു വീടിനകത്ത് ഏറ്റവും പ്രധാനപ്പെട്ട ഭാഗം എന്നത് ആ വീട്ടിലെ പ്രധാന കിടപ്പുമുറിയാണ്. നമ്മുടെ ജീവിതത്തിന്റെ ഒരു പരിധിവരെയുള്ള സമയവും നാം ചിലവഴിക്കുന്നത് ഈ ബെഡ്റൂമിൽ ആണ് എന്നതുകൊണ്ട് തന്നെ ഒരുപാട് പ്രാധാന്യത്തോടെ ഈ മുറി സൂക്ഷിക്കണം. പ്രത്യേകിച്ചും നിങ്ങളുടെ കിടപ്പുമുറിയിൽ ചില വസ്തുക്കൾ വരുന്നത് ഒരുപാട് ദോഷം ചെയ്യും എന്നാണ് പറയുന്നത്.

   

നിങ്ങളുടെ വീട്ടിലെ പ്രധാന കിടപ്പുമുറിയിലാണ് വീട്ടിലെ ഗൃഹനാഥൻ ഗൃഹനാഥയും കിടക്കുന്നത്. ഒരിക്കലും ഇത് പ്രതിഫലിക്കുന്ന രീതിയിൽ ആ മുറിയിലെ അലമാരയിലെ കണ്ണാടികൾ സ്ഥാപിക്കരുത്. ക്ലോക്കിന്റെ ചില്ലിൽ പോലും ഇവർ കിടക്കുന്നത് പ്രതിഫലിക്കുന്നത് ദോഷമാണ്. പലപ്പോഴും സ്വയ രക്ഷയ്ക്ക് വേണ്ടി ചില ആയുധങ്ങൾ കിടപ്പുമുറിയിൽ സൂക്ഷിക്കുന്ന ശീലം ചിലർക്കുണ്ട്. എന്നാൽ ഇവ സൂക്ഷിക്കുന്നത് കൊണ്ട് തെറ്റില്ല എങ്കിലും തുറന്നിരിക്കുന്ന രീതിയിൽ ഇവ വയ്ക്കുന്നത് ദോഷമാണ്.

രാവിലെ ഉറങ്ങി എഴുന്നേറ്റ് ആദ്യം കാണുന്നത് വീടിനകത്തിരിക്കുന്ന മരുന്നു കുപ്പികളാണ് എങ്കിൽ ഇവ നെഗറ്റീവ് എനർജി ഉണ്ടാക്കും. ഒരുപാട് ഭക്തിയും ഈശ്വര ചിന്തയും പ്രാർത്ഥനയും എല്ലാം ഉള്ള ആളുകളാണ് എങ്കിൽ കൂടിയും നിങ്ങളുടെ വീടിന്റെ പ്രധാന കിടപ്പുമുറിയിൽ ഈശ്വര ചിത്രങ്ങൾ വയ്ക്കുന്നത് വലിയ ദോഷമാണ്.

എന്നാൽ കൃഷ്ണന്റെയും രാധയുടെയും പ്രണയാതുരമായ ചിത്രങ്ങൾ വയ്ക്കുന്നതുകൊണ്ട് തെറ്റില്ല. മരിച്ചുപോയ ആളുകൾ നിങ്ങൾക്ക് എത്ര പ്രിയപ്പെട്ടവരാണ് എങ്കിൽ കൂടിയും ഇവരുടെ ചിത്രങ്ങൾ ഒരിക്കലും നിങ്ങളുടെ വീടിനകത്തെ ബെഡ്റൂമിൽ സൂക്ഷിക്കരുത്. ഇവയെല്ലാം നിങ്ങളുടെ വീട്ടിലെ ഹോളിൽ സൂക്ഷിക്കുന്നതാണ് കൂടുതൽ ഉത്തമം. ഒരു വീടിന്റെ കന്നിമൂലയിൽ ആയിരിക്കണം നിങ്ങളുടെ പ്രധാന കിടപ്പുമുറിയുടെ സ്ഥാനം.

Leave a Reply

Your email address will not be published. Required fields are marked *