ഇന്ന് ഫാറ്റി ലിവർ എന്ന അവസ്ഥയില്ലാത്ത ആളുകൾ ഇല്ല എന്ന് തന്നെ പറയാനാകും. അത്രയേറെ ആളുകൾ ഒരുപോലെ അനുഭവിക്കുന്ന പ്രധാന പ്രശ്നമാണ് ഫാറ്റി ലിവർ. ഫാറ്റി ലിവർ മൂലം നിങ്ങളുടെ ജീവിതത്തിന്റെ പല ആസ്വാദ്യകരമായി നിമിഷങ്ങളും നിങ്ങൾക്ക് നഷ്ടമാകാം. കാരണം ഈ ഫാറ്റി ലിവറിന്റെ രണ്ടും മൂന്നും ഗ്രേഡുകൾക്ക് ശേഷം പിന്നീട് വരുന്നത് ലിവർ സിറോസിസ് എന്ന അവസ്ഥയാണ്.
ആദ്യകാലങ്ങളിൽ എല്ലാം മദ്യപാന ശീലമുള്ള ആളുകൾ മാത്രം കണ്ടുവന്നിരുന്ന ഈ അസുഖം ഇന്ന് സാധാരണ ശീലം ഇല്ലാത്ത ആളുകൾക്കും ഭക്ഷണരീതിയിലൂടെ തന്നെ വന്നുചേരുന്നു. പ്രധാനമായും ഇന്നത്തെ ജീവിതശൈലി അത്ര ആരോഗ്യകരമല്ലാത്ത രീതിയിലാണ് മുന്നോട്ടുപോകുന്നത് എന്നതുകൊണ്ടാണ് ഇത്തരത്തിലുള്ള രോഗങ്ങൾ വളരെ പെട്ടെന്ന് ശരീരത്തെ ബാധിക്കുന്നത്.
പ്രത്യേകിച്ച് ഇന്നത്തെ ഫാസ്റ്റ് ഫുഡ് സംസ്കാരമാണ് വലിയ പ്രശ്നങ്ങൾക്ക് കാരണമാകുന്നത്. അമിതമായ കാർബോഹൈഡ്രേറ്റ് ഉപയോഗവും ഒരു പരിധി വരെ പ്രശ്നം തന്നെയാണ്. ജീവിതശൈലി നീയന്ത്രണവും ഭക്ഷണക്രമീകരണത്തിലൂടെയും നിങ്ങൾക്ക് ഏതൊരു ആരോഗ്യപ്രശ്നതയും നേരിടാൻ സാധിക്കും. എന്നാൽ ഇത്തരത്തിലുള്ള ജീവിതശൈലി ക്രമീകരണങ്ങൾ നിങ്ങളുടെ ജീവിതത്തിന്റെ ഭാഗമാക്കി മാറ്റുക എന്നത്.
അമിതമായ കാർബോഹൈഡ്രേറ്റ് ഉപയോഗം അമിതമായി കൊഴുപ്പടങ്ങിയ ഭക്ഷണങ്ങൾ വ്യായാമമില്ലാത്ത ജീവിതശൈലി എന്നിവയെല്ലാം രോഗങ്ങൾ വിളിച്ചു വരുത്താനുള്ള കാരണമാണ്. ഈ ഫാറ്റി ലിവർ എന്ന അവസ്ഥകൾ ഉള്ള ആളുകളാണ് എങ്കിൽ ഇന്റർമിറ്റഡ് ഫാസ്റ്റിംഗ് രീതികളും ഉത്തമമാണ്. ദിവസവും രാവിലെ ഒരു ഗ്ലാസ് നെല്ലിക്ക ജ്യൂസ് അല്പം മാത്രം ഉപ്പ് ചേർത്ത് കുടിക്കുന്നത് പല ആരോഗ്യപ്രശ്നങ്ങൾക്കും പ്രതിവിധിയാണ്. നെല്ലിക്കക്ക് പകരം നാരങ്ങയും ഉപയോഗിക്കാം. കൂടുതൽ ആരോഗ്യകരമായ അറിവുകൾക്ക് ലിങ്ക് തുറന്നുകാണൂ.