ഒരു സൈഡ് എഫക്റ്റും ഇല്ലാതെ നാച്ചുറൽ ഹെയർ ഡൈ ഇനി നിങ്ങൾക്കും ഉണ്ടാക്കാം.

പ്രായമാകുമ്പോൾ തലമുടി നയിക്കുന്നത് സാധാരണമാണ്. എന്നാൽ അകാലനര എന്ന അവസ്ഥ ഉണ്ടാകുമ്പോൾ പലർക്കും ഇത് മാനസികമായ ബുദ്ധിമുട്ട് ഉണ്ടാകും. ഇത്തരത്തിലുള്ള അവസ്ഥകൾ ഉണ്ടാകുമ്പോൾ പലതരത്തിലുള്ള ഹെയർ കളറുകളും ആളുകൾ ഉപയോഗിക്കാറുണ്ട്. നിങ്ങൾക്കും ഇത്തരത്തിൽ ഹെയർ ഡൈ ഉപയോഗിക്കുന്നതുകൊണ്ട് അലർജി പ്രശ്നങ്ങൾ ഉണ്ടാകാറുണ്ടോ, മുഖത്തേക്ക് പോലും ചൊറിഞ്ഞു.

   

പൊട്ടുന്ന അവസ്ഥയോ, മുഖത്തിന്റെ ഭാഗത്തേക്കും ചുവന്ന തടിച്ച പാടുകളും ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടാക്കുന്ന ഹെയർ ഡൈകളാണ് നിങ്ങൾ ഉപയോഗിക്കുന്നത് എങ്കിൽ വളരെ പെട്ടെന്ന് തന്നെ ഇതിന്റെ ഉപയോഗം നിർത്തിക്കോളു. നിങ്ങൾക്ക് വളരെ എളുപ്പത്തിൽ നാച്ചുറലായി വീട്ടിൽ തന്നെ തയ്യാറാക്കി എടുക്കാവുന്ന ഒരു ഹെയർ ഡൈ ഇന്ന് പരിചയപ്പെടാം.

ഈ ഹെയർ ഡൈ തയ്യാറാക്കുന്നതിനായി ഏറ്റവും ഉപകാരപ്രദമായി നിങ്ങളുടെ അടുക്കളയിൽ നിന്നും എടുക്കാവുന്ന ഒരു വസ്തുവാണ് പ്രയോഗിക്കുന്നത്. വെളുത്തുള്ളിയുടെ തോല് ആണ് ഇതിനുവേണ്ടി എടുക്കേണ്ടത്. സാധാരണ വെളുത്തുള്ളി പൊളിച്ചു കഴിഞ്ഞാൽ ഇതിന്റെ തോൽ വെറുതെ കളയുകയാണ് പതിവ്. എന്നാൽ ഇനി വെറുതെ കളയുന്ന ഈ തോല് നിങ്ങൾക്ക് ഉപകാരപ്രദമായ രീതിയിൽ ഉപയോഗിക്കാം.

ഇതിനായി വെളുത്തുള്ളിയുടെ തൊലി നല്ലപോലെ ഒരു പാത്രത്തിൽ ചൂടാക്കി വറുത്ത് ഉണക്കി പൊടിച്ചെടുത്ത് അതിലേക്ക് ആവശ്യത്തിന് യോജിക്കുന്ന വിധത്തിൽ ഒലിവ് ഓയിൽ ചേർത്ത് കൊടുക്കുക. നല്ലപോലെ കറുത്തു വരുന്ന രീതിയിൽ വേണം ഇത് വറുത്തെടുക്കാൻ. ഇങ്ങനെ ഉണ്ടാക്കിയെടുത്ത മിക്സ് ഒരു ചില്ല് കുപ്പിയിലാക്കി ഒരാഴ്ചത്തേക്ക് ഇരുട്ടുമുറിയിൽ സൂക്ഷിക്കുക. ഇനി ആവശ്യാനുസരണം നിങ്ങൾക്ക് ഇതിൽ നിന്നും എടുത്ത് തലയിൽ പ്രയോഗിക്കാം. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ തുറന്നു കാണുക.

Leave a Reply

Your email address will not be published. Required fields are marked *