ശരീരത്തിന്റെ പലഭാഗങ്ങളിലും വേദനകളും അസ്വസ്ഥതകളുമായി ആശുപത്രികളിലും ക്ലിനിക്കുകളിലും കയറിയിറങ്ങുന്ന ഒരുപാട് ആളുകളുണ്ട്. എന്നാൽ ചിലപ്പോഴൊക്കെ ഇത്തരത്തിലുള്ള വേദനകൾക്ക് കാരണം പോലും കണ്ടെത്താൻ സാധിക്കാതെ വരും. ചിലർക്ക് ഇങ്ങനെയുള്ള വേദനകൾ ഉണ്ടാകുമ്പോൾ ഒരു എക്സറേയോ ബ്ലഡ് ടെസ്റ്റ് നടത്തിയാലും ഇതിന്റെ കാരണം തിരിച്ചറിയാൻ സാധിക്കില്ല.
യഥാർത്ഥത്തിൽ ഇത്തരത്തിലുള്ള വേദനകൾ നിങ്ങൾക്ക് ഉണ്ടാകുന്നതിന് അടിസ്ഥാനം തന്നെ ഫൈബ്രോമയോളജിയ എന്ന ഒരു അവസ്ഥയാണ്. കാരണങ്ങൾ ഇല്ലാത്ത വേദനയുടെ പ്രധാനപ്പെട്ട അടിസ്ഥാനമാണ് ഈ ഫൈബ്രമയാൾജിയ. യഥാർത്ഥത്തിൽ ഇത്തരക്കാർക്ക് വേദനകൾ ശരീരത്തിന് പല ഭാഗത്തേക്ക് മാറിയും മറിഞ്ഞും ഉണ്ടാകാം. കൃത്യമായി ഒരു സ്ഥലത്താണ് വേദന എന്ന് ഇപ്പോഴും ഇവർക്ക് ഉറപ്പിച്ചു പറയാൻ.
സാധിക്കില്ല. ഇത്തരത്തിലുള്ള അവസ്ഥകൾ ഉണ്ടാകുന്നതുകൊണ്ടുതന്നെ ഇവരുടെ കൂടെ വരുന്നവർക്ക് ഇവരുടെ ചുറ്റും വസിക്കുന്നവർക്ക് ഇവർ പറയുന്ന ഈ വേദനകളെ ഒരു മാനസിക പ്രശ്നമായി തെറ്റിദ്ധരിപ്പിക്കപ്പെടാറുണ്ട്. യഥാർത്ഥത്തിൽ ഇവരുടെ ശരീരത്തിലെ ചില ന്യൂറോണകൾക്ക് ഉണ്ടാകുന്ന പ്രശ്നം കൊണ്ടാണ് ഇത്തരം വേദനകൾ ഉണ്ടാകുന്നത്. ഇവരുടെ ശരീരത്തിൽ വേദനകൾ ഉണ്ട് എങ്കിലും ചില സമയങ്ങളിൽ ഇവ അപ്രത്യക്ഷമാകുന്നതും കാണാം. മാനസികമായ സ്ട്രെസ്സ് ടെൻഷൻ ഡിപ്രഷൻ പോലുള്ള അവസ്ഥകൾ.
അനുഭവിക്കുന്ന ആളുകൾക്കാണ് ഈ ഫൈബ്രോമയോർജിയ എന്ന ബുദ്ധിമുട്ട് അധികവും കണ്ടുവരാറുള്ളത്. ആർത്തവവിരാമ സമയത്ത് ചില സ്ത്രീകളിലും ഈ പ്രശ്നം കാണാം. നല്ല രീതിയിലുള്ള ട്രീറ്റ്മെന്റുകൾ തന്നെ ഈ പ്രശ്നത്തെ പരിഹരിക്കാൻ ആവശ്യമാണ്. മാനസിക സ്ട്രെസ്സ് ഇല്ലാതാക്കുന്നതിനും ധൈര്യം വർധിപ്പിക്കുന്നതിനും മെന്റൽ കൗൺസിലിങ്ങുകൾ ആവശ്യമാണ്. ഒപ്പം മരുന്നുകളും ചില ബ്രീത്തിങ് എക്സസൈസുകളും വഴി തന്നെ ഇതിനെയെല്ലാം പരിഹരിക്കാം.