എല്ലാ പ്രശ്നങ്ങൾക്കും ഒരേയൊരു കാരണം ഇത് മാത്രമാണ്. നിങ്ങളുടെ ആരോഗ്യവും ഇനി സുരക്ഷിതമാക്കാം.

ആരോഗ്യപരമായി ഉണ്ടാകുന്ന ചില രോഗാവസ്ഥകൾ നിങ്ങളുടെ ശരീരത്തിനെ മാത്രമല്ല മനസ്സിനെയും തളർത്തുന്ന ചില സാഹചര്യങ്ങൾ ഉണ്ട്. പ്രധാനമായും ഇത്തരത്തിലുള്ള ശാരീരിക അസ്വസ്ഥതകൾക്കുള്ള മൂല കാരണം നിങ്ങളുടെ ദഹന വ്യവസ്ഥ തന്നെയാണ്. നിങ്ങളുടെ ദഹന വ്യവസ്ഥയിലെ നല്ല ബാക്ടീരിയകളുടെ പ്രവർത്തനം കുറയുകയും ചീത്ത ബാക്ടീരിയകൾ കൂടുതൽ ശക്തി പ്രാപിക്കുകയും ചെയ്യുന്നത്.

   

വഴിയാണ് ഇത്തരത്തിലുള്ള മിക്കവാറും ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാകുന്നത്. ഒരിക്കലും നമ്മൾ ചിന്തിക്കുക പോലും ചെയ്യാത്ത രീതിയിൽ ഈ ബാക്ടീരിയകൾ നിങ്ങളുടെ ശരീരത്തിൽ പ്രവർത്തിക്കും. വാദ രോഗങ്ങൾക്കും തലച്ചോറിനെ ബാധിക്കുന്ന പ്രശ്നങ്ങൾക്കും ശരീരത്തിലെ ഒട്ടുമിക്ക പ്രശ്നങ്ങൾക്കും ഇത് തന്നെയാണ് കാരണം. നിങ്ങളുടെ ശരീരത്തിൽ ഇത്തരത്തിലുള്ള ബാക്ടീരിയകളുടെ പ്രവർത്തനം ഉണ്ടോ എന്നത്.

തിരിച്ചറിയുകയും ഇവയെ നിരാശരാക്കുന്ന രീതിയിൽ നല്ല ബാക്ടീരിയകളുടെ പ്രവർത്തനം വർദ്ധിപ്പിക്കാൻ നിങ്ങൾക്ക് ചില ഭക്ഷണരീതികൾ പാലിക്കാം. അധികവും പുളിപ്പിച്ചെടുത്ത ഭക്ഷണപദാർത്ഥങ്ങൾ കഴിക്കുന്നതിലൂടെയാണ് ഇത്തരം നല്ല ബാക്ടീരിയകൾ ശരീരത്തിൽ ഉത്പാദിപ്പിക്കപ്പെടുന്നത്. കൃത്യമായ ദഹനം സംഭവിക്കാതെ വരുന്ന സമയത്ത് ഭക്ഷണങ്ങൾ കുടലുകളിൽ കെട്ടിക്കിടക്കുകയും ഇത് അവിടെ അഴുകിയ അവസ്ഥയിലേക്ക് മാറുകയും ചെയ്യുമ്പോൾ ആണ് ചീത്ത ബാക്ടീരിയകൾ ശക്തി പ്രാപിക്കുന്നത്.

കൃത്യമായ ഒരു ദഹന വ്യവസ്ഥ ആക്കി എടുക്കുന്നതിന് ആരോഗ്യമുള്ള ഭക്ഷണശീലം പാലിക്കുകയും വ്യായാമം ശീലമാക്കുകയും ചെയ്യാം. ഇതിനായി പഴങ്ങളും പച്ചക്കറികളും ശീലമാക്കി കട്ടിയുള്ളതും കൊഴുപ്പുള്ളതുമായ ഭക്ഷണങ്ങൾ ഒഴിവാക്കുകയും ചെയ്യാം. നല്ല പ്രോബയോട്ടിക്കുകളാണ് നല്ല ബാക്ടീരിയകളെ ഉത്പാദിപ്പിക്കുന്നത്. ഇതിനായി മോര്, തൈര് എന്നിവയും, ഉപ്പിലിട്ട പച്ചക്കറികൾ എന്നിവ കഴിക്കുന്നത് പ്രയോജനകരമാണ്. ഇവ നല്ല ബാക്ടീരിയകളെ വർദ്ധിപ്പിക്കും.

Leave a Reply

Your email address will not be published. Required fields are marked *