മിക്കവാറും വീടുകളിൽ എല്ലാം തന്നെ കാണപ്പെടുന്ന ഒരു ചെറു ജീവിയാണ് ഈച്ച. എന്നാൽ വലിയ ഈച്ചകളെക്കാൾ ഉപരിയായി ചെറിയ കുഞ്ഞിച്ചകൾ നിങ്ങളുടെ വീട്ടിൽ എന്ത് പഴവർഗ്ഗങ്ങൾ കൊണ്ടുവച്ചാലും വരുന്നതായി കാണപ്പെടാറുണ്ട്. ചിലപ്പോൾ ഒന്നുമില്ല എങ്കിലും ചെറിയ ഒരു നനവ് പോലും ഉണ്ടായാൽ ആ ഭാഗത്ത് ഈ ചെറിയ ഈച്ചകളുടെ സാന്നിധ്യം കാണാം.
കുഞ്ഞിച്ച പൊടി ഈച്ച എന്നിങ്ങനെയെല്ലാം ഈച്ചകളെ പറയപ്പെടാറുണ്ട്. പലപ്പോഴും പഴമോ പച്ചക്കറികളോ കൊണ്ടുവെച്ച ഉടനെ തന്നെ ഇത്തരം ഈച്ചകളുടെ സാന്നിധ്യം കാണാറുണ്ട്. ഇവ ഒരു ശല്യം എന്ന രീതിയിൽ തന്നെ പിന്നീട് നിങ്ങളുടെ വീടിനകത്ത് നിറഞ്ഞു വരുന്നത് കാണാം. ചിലപ്പോഴൊക്കെ ഭക്ഷണത്തിലും ഇവയുടെ സാന്നിധ്യം വന്നുചേരുന്നത് വലിയ ഒരു ശല്യമായി മാറാറുണ്ട്.
ഇത്തരത്തിലുള്ള ചെറു ഈച്ചകളുടെയും വലിയ ഈച്ചകളുടെയും സാന്നിധ്യം ഇല്ലാതാക്കാനായി നിങ്ങൾക്ക് നിങ്ങളുടെ വീടിനകത്ത് ചെറിയ ഒരു പൊടിക്കയ് പ്രയോഗം ചെയ്യാം. ഇത് ചെയ്യുന്നതിലൂടെ ഈച്ചകളുടെ സാന്നിധ്യം പൂർണമായും ഇല്ലാതാക്കാം. ഇതിനായി രണ്ട് ടേബിൾ സ്പൂൺ ആപ്പിൾ സിഡർ വിനീഗർ ആണ് ആവശ്യമായിട്ടുള്ളത്. ഒരു ചെറിയ ചില്ല് കുപ്പിയിലേക്ക് ഇത് ഒഴിച്ചതിനു ശേഷം അതിലേക്ക് അല്പം ലിക്വിഡ്.
സോപ്പും കൂടി ഒഴിക്കുക. ഡിഷ് വാഷ് ഒഴിച്ചാലും മതിയാകും. ശേഷം ഈ കുപ്പിയുടെ വായ്ഭാഗം ഒരു പ്ലാസ്റ്റിക് കവർ കൊണ്ട് കെട്ടിവയ്ക്കുക. ചെറിയ ദ്വാരങ്ങൾ ഇട്ട് ഇത് നിങ്ങൾക്ക് പഴങ്ങളും പച്ചക്കറികളും സൂക്ഷിക്കുന്നതിന്റെ അടുത്തായി കൊണ്ടു വയ്ക്കാം. ഇതിൽ നിന്നും വരുന്ന സുഗന്ധം തന്നെ ഈ ഈച്ചകളെ ഇല്ലാതാക്കും.