നരച്ച മുടിയിഴകൾ ഉണ്ടാകുമ്പോൾ ഇതിനെ ഏതെങ്കിലും തരത്തിൽ കറുപ്പിച്ചെടുക്കണമെന്ന് തന്നെയാണ് എല്ലാവരും ആഗ്രഹിക്കുന്നത്. ഇത്തരത്തിലുള്ള നരച്ച മുടി വേരോടെ കറുപ്പിക്കുന്നതിന് നിങ്ങൾക്ക് വീട്ടിൽ തന്നെ തയ്യാറാക്കി ഉപയോഗിക്കാവുന്ന നല്ല ഒരു മാർഗ്ഗമാണ് ഇവിടെ പരിചയപ്പെടുത്തുന്നത്. ഇതിനായി പ്രധാനമായി ഉപയോഗിക്കുന്ന വസ്തുവാണ് സബോള.
സബോള ഒരെണ്ണം എടുത്ത് നല്ലപോലെ കഴുകി വൃത്തിയാക്കിയ ശേഷം മിക്സി ജാറിൽ അരച്ച് നീരെടുത്ത് വയ്ക്കാം. ഇങ്ങനെ നേരിടത് വെച്ചതിനുശേഷം ഇതിലേക്ക് ഒരു ടീസ്പൂൺ നീലയമരിയുടെ പൊടി ചേർത്തു കൊടുക്കാം. ഒപ്പം തന്നെ ഒരു ടീസ്പൂൺ നെല്ലിക്ക പൊടി കൂടി ചേർത്ത് നല്ലപോലെ ഇളക്കി യോജിപ്പിക്കണം. ഇത് ഇളക്കി യോജിപ്പിച്ച ശേഷം ഒരു മണിക്കൂർ നേരത്തേക്ക് റസ്റ്റ് ചെയ്യാനായി വയ്ക്കുക.
ശേഷം ഒരു ബ്രഷ് അല്ലെങ്കിൽ കൈകളിൽ ഗ്ലൗസ് ഇട്ടതിനുശേഷം ഇത് തലമുടിയിൽ നല്ലപോലെ തന്നെ തേച്ച് പിടിപ്പിക്കണം. തലമുടിയിൽ തേച്ചശേഷം കുറഞ്ഞത് ഒന്നോ രണ്ടോ മണിക്കൂർ നേരത്തേക്ക് തലയിൽ വെച്ചിരിക്കണം. എത്ര കൂടുതൽ സമയം ഇത് തലയിൽ വച്ചിരിക്കാൻ സാധിക്കുമോ അത്രയും കൂടുതൽ ഫലം ലഭിക്കും. നാലുമണിക്കൂർ നേരത്തെക്കെങ്കിലും വയ്ക്കുകയാണ് എങ്കിൽ കൂടുതൽ ഫലം കിട്ടും.
ആഴ്ചയിൽ രണ്ടു തവണയെങ്കിലും ഈ രീതിയിൽ നിങ്ങളുടെ തലയിൽ പ്രയോഗിച്ചിരിക്കണം. എങ്ങനെ രണ്ടോമൂന്നോ മാസം കഴിയുമ്പോൾ തന്നെ തീർച്ചയായും നിങ്ങളുടെ മുടി ഒന്നു പോലും വെളുത്തത് ഇല്ലാതെ മാറിക്കിട്ടും. ഇത്ര നാച്ചുറലായി ഉപയോഗിക്കാവുന്ന ഈ ഹെയർ ഡൈ നിങ്ങൾക്ക് ഇനി ശീലമാക്കാം. വില കൊടുത്തു വാങ്ങുന്ന ഹെയർ ഡൈകൾ പലതും അലർജി പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്.