ശാരീരികമായി ഉണ്ടാകുന്ന ഒരുപാട് പ്രയാസങ്ങൾക്ക് ഇലക്കറികളും പച്ചക്കറികളും കഴിക്കണം എന്ന് പറയാറുണ്ട്. എങ്കിലും ചിലർക്ക് ആരോഗ്യപരമായി ഉണ്ടാകുന്ന പ്രയാസങ്ങളെ നേരിടാൻ പലപ്പോഴും സാധിക്കാറില്ല. നിങ്ങളുടെ ശരീരത്തിലെ ഇമ്മ്യൂണിറ്റി പവർ കൂട്ടുന്നതിനും രക്തശുദ്ധീകരണത്തിനും രക്തക്കുഴലുകളുടെ വൃത്തിയാക്കൽ പ്രവർത്തിക്കും ജ്യൂസ് കഴിക്കുന്നത് സഹായകമാകുന്നുണ്ട്.
പ്രധാനമായും ആപ്പിൾ ബീറ്റ്റൂട്ട് ക്യാരറ്റ് എന്നിവ തുല്യമായ അളവിൽ ചേർത്താണ് എബിസി ജ്യൂസ് ഉണ്ടാക്കാറുള്ളത്. ഈ ജ്യൂസ് കഴിക്കുന്നത് കൊണ്ട് നിങ്ങൾക്ക് ലഭിക്കുന്ന ഗുണങ്ങൾ വളരെയേറെയാണ്. പ്രധാനമായും ബ്ലഡ് ശുദ്ധീകരിക്കുക എന്നത് തന്നെയാണ് ഇത് കഴിക്കുന്നത് കൊണ്ട് ഉണ്ടാകുന്നത്. പൊട്ടാസ്യം മഗ്നീഷ്യം കാൽസ്യം എന്നിങ്ങനെ ഒരുപാട് മിനറൽസുകൾ ഇതിൽ അടങ്ങിയിരിക്കുന്നു.
ഹൃദയസംബന്ധമായ ബുദ്ധിമുട്ടുകൾ ഉള്ളവർക്കും ഈ എബിസി ജ്യൂസ് സ്ഥിരമായി കഴിക്കാം. എന്നാൽ കിഡ്നി സംബന്ധമായ ബുദ്ധിമുട്ടുള്ളവരും ഹൃദയസംബന്ധമായ ബുദ്ധിമുട്ടുകളും ഒരു ഡോക്ടറുടെ നിർദ്ദേശം സ്വീകരിക്കുന്നത് എപ്പോഴും ഉചിതം ആയിരിക്കും. സ്ഥിരമായി മലബന്ധം പോലുള്ള പ്രയാസങ്ങൾ ഉണ്ടാകുന്നവരാണ് എങ്കിൽ ഈ ജ്യൂസ് കഴിക്കുന്നത് കൊണ്ട് വലിയ മാറ്റം ഇതിൽ കാണാനാകും.
ചർമ്മത്തിന് നിറം കൂട്ടുന്നതിനും മൃദുത്വം കൂട്ടുന്നതിനും ഒരു തിളക്കം ഉണ്ടാകുന്നതിനും ഈ ജ്യൂസ് കുടിക്കുന്നത് സഹായകമാകാറുണ്ട്. ദഹന വ്യവസ്ഥയിൽ ജ്യൂസ് നല്ല ഒരു പങ്കാളിത്തം തന്നെ നിർവഹിക്കുന്നു. ദിവസവും രാവിലെ എഴുന്നേറ്റ് വെറും വയറ്റിലാണ് ഈ ഒരു ഗ്ലാസ് ജ്യൂസ് കുടിക്കുന്നത് എങ്കിൽ ഇതിന്റെ ഗുണങ്ങൾ നിങ്ങൾക്ക് ഒരുപാട് ലഭിക്കുന്നു. ഇങ്ങനെ സാധിക്കാത്തവരാണ് എങ്കിൽ ഏതെങ്കിലും രണ്ട് ഭക്ഷണത്തിന് ഇടയ്ക്കുള്ള സമയത്ത് ഈ ജ്യൂസ് ഒരു ഗ്ലാസ് ദിവസവും കുടിക്കാം.