നിങ്ങളുടെ മുടിയും ഇനി കുലകുത്തി വളരും. ചെമ്പരത്തി ഇങ്ങനെ ഉപയോഗിച്ചു നോക്കൂ.

മുഖ സൗന്ദര്യത്തെ കുറിച്ചും ചർമ്മ ആരോഗ്യത്തെക്കുറിച്ച് മുടിയുടെ വളർച്ചയെക്കുറിച്ചും കൂടുതലും ആകുലപ്പെടുന്നത് സ്ത്രീകളാണ്. അതുകൊണ്ടുതന്നെ തലയിൽ ധാരാളമായി താരൻ പ്രശ്നങ്ങൾ ഉണ്ടാകുന്ന സമയത്ത്, നിങ്ങൾക്ക് നിങ്ങളുടെ വീട്ടിൽ തന്നെ തയ്യാറാക്കുന്ന ചില മാർഗങ്ങൾ ഉപയോഗിച്ച് ഈ പ്രശ്നത്തെ പരിഹരിക്കാം. താരൻ മാത്രമല്ല മുടി നല്ല ആരോഗ്യത്തോടുകൂടി വളരുന്നതിനും.

   

ഈ മാർഗ്ഗങ്ങൾ സഹായകമാകും. തലമുടി നല്ല പഴച്ച വളരുന്നതിനും ഈ പ്രയോഗങ്ങൾ ഉപകരിക്കും. ഇതിനായി നിങ്ങളുടെ വീട്ടുവളപ്പിലോ വേലി അരികിലോ നിൽക്കുന്ന ചെമ്പരത്തിയുടെ ഇലകൾ തന്നെയാണ് ആവശ്യമായി വരുന്നത്. ചെമ്പരത്തിയുടെ 10 ഇലകൾ നല്ലപോലെ കഴുകി വൃത്തിയാക്കി എടുത്ത ശേഷം മിക്സി ജാറിൽ ഒന്ന് അരച്ച് പേസ്റ്റ് രൂപമാക്കി എടുത്തു വയ്ക്കാം.

ഇതിലേക്ക് 2 ടീസ്പൂൺ കുതിർത്തെടുത്ത ഉലുവയും കൂടി അരച്ച് പേസ്റ്റാക്കി മിക്സ് ചെയ്യാം. ഒരു ഗ്ലാസ് കട്ട തൈരും, ഒപ്പം നേരത്തെ തയ്യാറാക്കി വച്ച ചെമ്പരത്തിയും ഉലുവയും കൂടി ചേർത്ത് നല്ലപോലെ മിക്സിയിൽ അടിച്ചെടുക്കാം. ആഴ്ചയിൽ രണ്ടുതവണയെങ്കിലും ഇത് നിങ്ങളുടെ തലയിൽ പ്രയോഗിച്ച് കുളിക്കുകയാണ് എങ്കിൽ തീർച്ചയായും മുടിയുടെ ആരോഗ്യം കൂടുതൽ ശക്തി പ്രാപിക്കും.

ഇത് ഉപയോഗിക്കുന്ന സമയത്ത് തലയോട്ടിയിലും തലമുടിയുടെ അറ്റം വരെയും നല്ല പോലെ തന്നെ തേച്ചുപിടിപ്പിക്കണം. ഷാമ്പു, സോപ്പ് എന്നിവ ഉപയോഗിക്കാതെ കുളിക്കുന്നതാണ് കൂടുതൽ ഉത്തമം. ചെമ്പരത്തി ഇലയും ചെമ്പരത്തി പൂക്കളും ചേർത്ത് പേസ്റ്റ് രൂപമാക്കിയെടുത്ത് 100 ഗ്രാം വെളിച്ചെണ്ണയിൽ നല്ലപോലെ കാച്ചി എടുത്തു ദിവസവും തലയിൽ തേച്ച് കുളിക്കുന്നത് മുടിയുടെ ആരോഗ്യം വളർത്താൻ സഹായിക്കും. തലയിലെ താരൻ പ്രശ്നങ്ങളും ഇതോടുകൂടി ഇല്ലാതാകും.

Leave a Reply

Your email address will not be published. Required fields are marked *