ശരീരത്തിൽ കാണുന്ന ഈ ലക്ഷണങ്ങൾ അവഗണിച്ചാൽ മരണം പോലും സംഭവിക്കും.

നമ്മുടെ ശരീരത്തിൽ ഉണ്ടാകുന്ന ഓരോ രോഗങ്ങളും പരസ്പരം ബന്ധപ്പെട്ട് കിടക്കുന്നവയാണ്. കാരണം ചില അവയവങ്ങൾക്ക് ഉണ്ടാകുന്ന രോഗങ്ങൾ മറ്റുചില അവയവങ്ങളുടെ നാശത്തിനും കൂടി കാരണമാകാറുണ്ട്. പ്രത്യേകിച്ച് രക്തക്കുഴലുകളിലെ ഉണ്ടാകുന്ന ചില തകരാറുകൾ മൂലം ഹൃദയാഘാതം സ്ട്രോക്ക് എന്നിങ്ങനെയുള്ള അവസ്ഥകൾ ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. കിഡ്നിയുടെ പ്രവർത്തനങ്ങൾ തകരാറിലാകുന്നതും ഹൃദയത്തിന് ബാധിക്കാനുള്ള സാധ്യത വർദ്ധിപ്പിക്കും.

   

ശരീരത്തിന്റെ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുക എന്നതാണ് പല രോഗങ്ങളെയും ചെറുത്തുനിൽക്കാൻ നിങ്ങളുടെ ശരീരത്തിന് ശേഷി നൽകുന്നത്. രക്തക്കുഴലുകളുടെ വ്യാസം കുറയുന്നതുമൂലം ഉണ്ടാകുന്ന ഹൃദയകാതം സ്ട്രോക്ക് പോലുള്ള പ്രശ്നങ്ങളെ ഒഴിവാക്കാൻ രക്തക്കുഴലുകൾക്ക് ബ്ലോക്ക് ഉണ്ടാകാതിരിക്കാനുള്ള പ്രവർത്തനങ്ങളാണ് നിങ്ങൾ മുൻകൂട്ടി ചെയ്യേണ്ടത്. ഇതിനായി നിങ്ങളുടെ ഭക്ഷണക്രമത്തിൽ വളരെയധികം ശ്രദ്ധ കൊടുക്കേണ്ടതുണ്ട്.

ഭക്ഷണത്തിൽ നിന്നും അമിതമായി കൊഴുപ്പടങ്ങിയ ഒഴിവാക്കിയും കൃത്യസമയങ്ങളിൽ ശരീരത്തിന് ആരോഗ്യപ്രദമായ ഭക്ഷണങ്ങൾ ചെറിയ അളവിൽ മാത്രം കഴിച്ചും നിങ്ങൾക്ക് ആരോഗ്യം വർദ്ധിപ്പിക്കാം. മാത്രമല്ല ഇരുണ്ട നിറമുള്ള പച്ചക്കറികൾ ഭക്ഷണത്തിൽ ധാരാളമായി ഉൾപ്പെടുത്തുക. ചുവന്ന നിറത്തിലുള്ള പഴവർഗ്ഗങ്ങളും പച്ചക്കറികളും ധാരാളമായി കഴിക്കാം. അതുപോലെതന്നെ ഉണക്കമുന്തിരി സ്ട്രോബെറി മൾബറി എന്നിങ്ങനെയുള്ള ബെറി വർഗ്ഗങ്ങളും ധാരാളമായി കഴിക്കുന്നത് മെറ്റബോളിസം വർധിപ്പിക്കാനും.

നല്ല ആന്റിഓക്സിഡന്റുകളായി പ്രവർത്തിക്കാനും സാധിക്കും. ഇരുണ്ട പച്ച നിറത്തിലുള്ള പച്ചക്കറികളും ധാരാളമായി കഴിക്കാം. ദിവസവും നിങ്ങൾ ജീവിതത്തിന്റെ ഭാഗമായി തന്നെ വ്യായാമത്തിനും അല്പം സമയം കണ്ടെത്തണം. ഇങ്ങനെ വ്യായാമം ചെയ്യുന്നതിലൂടെ ശരീരത്തിൽ അടിഞ്ഞുകൂടുന്ന അമിതമായ കൊഴുപ്പിന് ഉരുക്കി കളയാൻ സാധിക്കുന്നു. ഇത് വഴിയായി കൂടുതൽ ആരോഗ്യമുള്ള മാംസപേശികളും കോശങ്ങളും നിങ്ങൾക്ക് ഉണ്ടാകും.

Leave a Reply

Your email address will not be published. Required fields are marked *