ഹൃദയാഘാതം, ശരീരം മുൻകൂട്ടി കാണിച്ചുതരുന്ന ഈ ലക്ഷണങ്ങൾ അവഗണിക്കരുത്.

മനുഷ്യ ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവങ്ങളിൽ ഒന്നാണ് ഹൃദയം. ഹൃദയമിടിപ്പ് കുറയും തോറും അല്ലെങ്കിൽ പെട്ടെന്ന് വർദ്ധിക്കുന്നതും നിങ്ങളുടെ മരണത്തിന് പോലും കാരണമാകാവുന്നതാണ്. ഒരു ദിവസം ഒരു മനുഷ്യന്റെ ഹൃദയത്തിന്റെ മിഡിപി ഒരു നിമിഷത്തിൽ നാം എണ്ണിത്തിട്ടപ്പെടുത്താറുണ്ട്. എന്നാൽ ഇതിൽ നിന്നും അല്പം കൂടുന്നതും കുറയുന്നതും ഒരുപോലെ ഗുരുതരമായ പ്രശനമാണ്. ശാരീരികമായി നിങ്ങൾ അനുഭവിക്കുന്ന ചില പ്രശ്നങ്ങൾ നിങ്ങളുടെ മറ്റ് അവയവങ്ങളുടെ പ്രവർത്തനത്തെ ബാധിക്കാറുണ്ട്.

   

ഇത്തരത്തിൽ സ്ട്രെസ്സ് ടെൻഷൻ എന്നിവയെല്ലാം ഹൃദയത്തിന്റെ പ്രവർത്തനത്തെ വലിയതോതിൽ ബാധിക്കാം. ശരീരത്തിൽ വലിയ തോതിൽ കൊളസ്ട്രോൾ വർദ്ധിക്കുന്നത് അല്ലെങ്കിൽ അമിതമായ കൊഴുപ്പ് അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് കൊണ്ട് രക്തക്കുഴലുകളുടെ വ്യാസത്തിന് കുറവ് സംഭവിക്കുന്നതുകൊണ്ട് പലരീതിയിലുള്ള അസ്വസ്ഥതകളും അനുഭവപ്പെടും. പ്രധാനമായും ഇത്തരത്തിൽ രക്ത കുഴലുകളുടെ വ്യാസം കുറയുമ്പോൾ രക്തം ശരിയായ രീതിയിൽ ചലിക്കാതെ വരികയും രക്തത്തിലെ അളവ് കുറയുകയും ചെയ്യും.

ഇങ്ങനെ സംഭവിക്കുന്നത് ഹൃദയത്തിലേക്കും മറ്റ് അവയവങ്ങളിലേക്കും രക്തം ശരിയായി എത്താത്ത അവസ്ഥയ്ക്ക് കാരണമാകും. ഇന്ന് മൂലം ഹൃദയമിടിപ്പ് വലിയതോതിൽ സ്പീഡ് കൂടുന്നതായി അനുഭവപ്പെടാം. ശരീരത്തിന്റെ ഏതെങ്കിലും ഭാഗങ്ങൾ തളർന്നു പോകുന്നതായി തോന്നാം. നെഞ്ചിന്റെ ഭാഗത്തോ ഷോൾഡറിന്റെ ഭാഗത്ത് ഇടതു സൈഡിലായി വലിയ ആഘാതം അനുഭവപ്പെടുന്ന പോലെ വേദനിക്കും.

അമിതമായി വിയർപ്പ്, കിതപ്പ്, സംമ്പ്രമം പോലെ അനുഭവപ്പെടുകയും ചെയ്യും. കൈകാലുകൾ കുഴഞ്ഞു പോകുന്നതുപോലെ ചിലർക്ക് അനുഭവപ്പെടാറുണ്ട്. പരവേശമോ വെള്ളം ദാഹമോ അനുഭവപ്പെടാം. ചെറിയ വ്യതിയാനങ്ങളാണ് എങ്കിൽ പോലും നിങ്ങളുടെ ശരീരത്തിൽ കാണുന്ന ചില അസിഡിറ്റി പ്രശ്നങ്ങളും ഈ ഹൃദയാഘാതത്തിന്റെ ലക്ഷണം ആയിരിക്കും

Leave a Reply

Your email address will not be published. Required fields are marked *