നാഗ ദൈവങ്ങളുടെ അനുഗ്രഹം ലഭിക്കാൻ ഈ ദിവസം ചെയ്തിരിക്കേണ്ട വഴിപാടുകൾ.

പല ദേവി ദേവന്മാരുടെയും ക്ഷേത്രത്തിൽ പോയി നാം പ്രാർത്ഥിക്കാറും വഴിപാടുകൾ ചെയ്യാറുണ്ട്. എന്നാൽ പ്രത്യേകമായി ചില ദേവി ദേവന്മാരെ പ്രാർത്ഥിക്കുന്നത് കൊണ്ട് ഉള്ളതിനേക്കാൾ ഉപരിയായി നിങ്ങൾക്ക് ഗുണം ലഭിക്കുന്ന ഒരു ദൈവ ഗണമുണ്ട്. പലപ്പോഴും ഈ നാഗ ദൈവങ്ങളെ പലരും കണ്ടില്ലെന്ന് നടിക്കാറുണ്ട്. നാഗ ദൈവങ്ങളെ പ്രാർത്ഥിക്കുന്നവരും വഴിപാടുകൾ ചെയ്യുന്നതിനും .

   

പലർക്കും ഉള്ളിൽ വലിയതോതിൽ ഭയമുണ്ട് എന്നതാണ് ഇതിന്റെ യഥാർത്ഥ കാരണം. എന്നാൽ നിങ്ങൾ ആഗ്രഹിക്കുന്ന രീതിയിൽ എല്ലാ കാര്യങ്ങളും നടത്തി തരുന്നതിന് മറ്റു ഈശ്വര സങ്കല്പങ്ങളെക്കാൾ ഉപരിയായി കഴിവ് നാഗ ദൈവങ്ങൾക്ക് ഉണ്ട്. പ്രധാനമായും ആയില്യം നക്ഷത്രത്തിൽ ജനിച്ച ആളുകളാണ് എങ്കിൽ നാഗാരാധന തീർച്ചയായും ചെയ്തിരിക്കണം.

നാളെ കന്നി മാസത്തിലെ ആയില്യം നക്ഷത്രമാണ്. കന്നിമാസത്തിലെ ആയില്യം നാളിൽ നിങ്ങൾ പ്രത്യേകമായി ചില പൂജകളും വഴിപാടുകളും ചെയ്യുകയാണ് എങ്കിൽ നിങ്ങളുടെ ജീവിതത്തിൽ വലിയ രീതിയിലുള്ള ഉയർച്ചകൾ ഉണ്ടാകും. ജീവിതം കൂടുതൽ മനോഹരമാക്കാൻ ഈ പൂജകളും വഴിപാടുകളും സഹായകമാണ്. ഇതിനായി ആയില്ല്യ പൂജയാണ് നാഗക്ഷേത്രങ്ങളിൽ പോയി ചെയ്യേണ്ടത്. നാഗദേവങ്ങൾക്ക് പാലഭിഷേകം മഞ്ഞപ്പട്ട് മഞ്ഞപ്പൂക്കൾ എന്നിവയെല്ലാം സമർപ്പിക്കാം.

മഞ്ഞൾ പൊടി കൊണ്ടുള്ള അഭിഷേകം നടത്തുന്നതും വലിയ രീതിയിൽ അനുഗ്രഹമാണ്. ജീവിതത്തിലെ ഓരോ നിമിഷത്തിലും നാഗ ദൈവങ്ങളുടെ അനുഗ്രഹം നിങ്ങൾക്ക് തിരിച്ചറിയാൻ സാധിക്കും. നാഗങ്ങളെ കൊല്ലുന്നതോ നാഗങ്ങളെ ഉപദ്രവിക്കുന്നതൊ വലിയ രീതിയിലുള്ള അപകടങ്ങളും മറ്റ് രോഗങ്ങളോ ഉണ്ടാകാനുള്ള സാധ്യത വർദ്ധിപ്പിക്കും. നാഗങ്ങൾ ഒരിക്കലും ഉപദ്രവകാരികൾ അല്ല എന്ന തിരിച്ചറിവ് ഉണ്ടായിരിക്കണം.

Leave a Reply

Your email address will not be published. Required fields are marked *