നിസ്സാരക്കാരനല്ല ഈ ചെടി. എവിടെ കണ്ടാലും വിട്ടു കളയരുത്.

ആദ്യമെല്ലാം നാട്ടിൻപുറങ്ങളിൽ വലിയ തോതിൽ പറമ്പിലും തൊഴിലും എല്ലാം ആയി കണ്ടിരുന്ന ഒരു ചെടിയാണ് മുക്കുറ്റി. എന്നാൽ ഇന്ന് മുക്കുറ്റിയുടെ വളർച്ച വലിയതോതിൽ കുറഞ്ഞിട്ടുണ്ട്, എങ്കിലും പലയിടത്തും ഇന്നും കാണപ്പെടുന്നു. ഒരുപാട് തരത്തിലുള്ള ആരോഗ്യ ഗുണങ്ങൾ ഉള്ള ഒരു ചെടിയാണ് ഇത്. ശരീരത്തിലെ വാത പിത്ത കഫ ദോഷങ്ങളെ എല്ലാം ഇല്ലാതാക്കാൻ മുക്കുറ്റി വലിയ കഴിവുണ്ട്.

   

അതുകൊണ്ടുതന്നെ നിങ്ങൾ എപ്പോഴെങ്കിലും കണ്ടുകഴിഞ്ഞാൽ ഇതിനെ വിട്ടുകളയാതെ നിങ്ങളുടെ വീടിന്റെ ഏതെങ്കിലും പരിസരത്ത് കൊണ്ടുവന്ന് നട്ടുപിടിപ്പിച്ച് വളർത്തുക. മുക്കുറ്റി ചെടിയുടെ പൂവും ഇലയും തണ്ടും വേരും എല്ലാം നമുക്ക് ആയുർവേദ ഔഷധമായി ഉപയോഗിക്കാം. ശ്വാസകോശസംബന്ധമായ എല്ലാ ബുദ്ധിമുട്ടുകൾക്കും മുക്കുറ്റി നല്ല ഒരു ഔഷധമാണ്.

കഫക്കെട്ട് ചുമ ജലദോഷം എന്നിങ്ങനെയുള്ള ബുദ്ധിമുട്ടുകൾ ഉണ്ടാകുമ്പോൾ മുക്കുറ്റിയുടെ ഇലയും രണ്ടും എല്ലാം ചേർത്ത് നല്ലപോലെ അരച്ച് നീര് പിഴിഞ്ഞെടുത്ത് ഇതിലേക്ക് തേനും ചേർത്ത് ദിവസവും രാവിലെ വെറും വയറ്റിൽ കുടിച്ചാൽ തന്നെ പൂർണമായും ബുദ്ധിമുട്ട് മാറും. ഏതെങ്കിലും തരത്തിലുള്ള ചെറിയ മുറിവുകൾ ആണെങ്കിലും ശരീരത്തിൽ കാണുന്ന സമയത്ത് മുക്കുറ്റി അരച്ച് പേസ്റ്റ് രൂപമാക്കി .

അവിടെ പുരട്ടി ഇട്ടാൽ മതി. വളരെ പെട്ടെന്ന് തന്നെ മുറിവ് ഉണങ്ങി പോകും. ഗർഭാശയ സംബന്ധമായ പല രോഗങ്ങൾക്കും മുക്കുറ്റി അരച്ച് നീര് കുടിക്കുന്നത് പരിഹാരമാണ്. മാത്രമല്ല മുക്കുറ്റിയുടെ നീരും ശർക്കരയും അരിയും കൂടി ചേർത്ത് കുറുക്ക് ഉണ്ടാക്കി കഴിക്കുന്നത് ഗർഭിണികളായ സ്ത്രീകൾക്ക് ആരോഗ്യം ലഭിക്കാൻ ഉത്തമമാണ്. പ്രസവാനന്തരം 15 ദിവസം കഴിഞ്ഞാൽ തന്നെ ഇത് കഴിക്കാം.

Leave a Reply

Your email address will not be published. Required fields are marked *