ശരീരത്തിൽ ഉണ്ടാകുന്ന മിക്കവാറും രോഗങ്ങൾക്ക് എല്ലാം തന്നെ നിങ്ങളുടെ ജീവിതശൈലി തന്നെയാണ് പ്രശ്നമാകുന്നത്. അതുകൊണ്ട് ആരോഗ്യകരമായ ഒരു ജീവിതം മുന്നോട്ടു നയിക്കണമെങ്കിൽ നിങ്ങളുടെ ജീവിതശൈലിയിൽ ആരോഗ്യകരമായ ചില ഗുണങ്ങൾ കൂടി ചേർക്കേണ്ടതുണ്ട്. ജീവിതശൈലിയും ഭക്ഷണക്രമീകരണവും നിയന്ത്രിചാൽ തന്നെ മിക്കവാറും എല്ലാ രോഗങ്ങൾക്കും പരിഹാരമാകും.
ശരീരത്തിന്റെ മെറ്റബോളിസം വർധിപ്പിക്കാൻ ഏറ്റവും നല്ല ഒരു പ്രതിവിധിയാണ് ഗ്രീൻ ടീ കുടിക്കുന്നത്. മധുരം ചേർക്കാതെ ഇവ കുടിച്ചാൽ മാത്രമാണ് ഫലം ലഭിക്കു. എന്നാൽ ഗ്രീൻ ടീയെക്കാൾ ഉപരിയായി ഫലം ലഭിക്കുന്ന മറ്റൊരു ടി കൂടി ഉണ്ട്. നിങ്ങളുടെ പറമ്പിലും വേലി അരികിലും നിൽക്കുന്ന ഈ ചെമ്പരത്തി പൂക്കളാണ് ഇതിനുവേണ്ടി ഉപയോഗിക്കുന്നത്.
പലരും ഭ്രാന്ത് പിടിച്ചവരാണ് തലയിൽ ചെമ്പരത്തി ചൂടി നടക്കുക എന്ന് പറഞ്ഞ് അധിക്ഷേപിച്ചതാണ് എങ്കിൽ കൂടിയും ഇതിന്റെ ആരോഗ്യ ഗുണങ്ങൾ അറിവില്ലായ്മ കൊണ്ടാണ് ഇത്തരത്തിൽ സംസാരിച്ചത്. നല്ലപോലെ തിളപ്പിച്ച വെള്ളത്തിലേക്ക് രണ്ടോ മൂന്നോ ചെമ്പരത്തി പൂക്കളുടെ ഇതളുകൾ മാത്രം ഇട്ടു കൊടുക്കാം. ശേഷം ഇതിലേക്ക് ഒരു ചെറുനാരങ്ങയുടെ പകുതി പിഴിഞ്ഞ് ചേർക്കാം. ഇങ്ങനെ ദിവസവും ഒന്നോ രണ്ടോ ടി വരെ കുടിക്കുന്നത് കൊണ്ട് ദോഷമില്ല. അധികമായാൽ അമൃതും വിഷം.
എന്നാണല്ലോ അതുകൊണ്ട് രണ്ടിൽ കൂടുതൽ കുഴിക്കാതിരിക്കുന്നതാണ് നല്ലത്. ശരീരത്തിന് ഒരുപാട് തരത്തിലുള്ള ആരോഗ്യഗുണങ്ങൾ നൽകുന്ന ഒന്നാണ് ഈ ചെമ്പരത്തി ചായ. എന്നാൽ മധുരം ചേർക്കാതെ കുടിച്ചാൽ മാത്രമാണ് ഇതുകൊണ്ട് ഫലം ഉണ്ടാകുന്നത്. മധുരം നിങ്ങളുടെ ശരീരത്തിന് ഒരുപാട് തരത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുന്നതാണ്. ചായയിൽ മാത്രമല്ല ഒരു തരത്തിലും മധുരം ശരീരത്തിലേക്ക് ചെല്ലാതിരിക്കുന്നതാണ് നല്ലത്.