ഇന്ന് ആദ്യകാലത്തെ അപേക്ഷിച്ച് യൂറിക്കാസിഡ് സംബന്ധമായ പ്രശ്നങ്ങൾ വളരെയധികം വർദ്ധിച്ചു വരുന്നതാണ് കാണുന്നത്. ആദ്യകാലത്തുണ്ടായിരുന്ന നമ്മുടെ ജീവിത രീതിയല്ല ഇന്ന് നാം പാലിക്കുന്നത് എന്നത് തന്നെയാണ് ഇത്തരത്തിലുള്ള പുതിയ രോഗാവസ്ഥകൾ നമ്മുടെ ജീവിത ക്രമത്തിൽ വന്നുചേരുന്നതിന്റെ കാരണം. നമ്മുടെ ഭക്ഷണക്രമവും ആരോഗ്യ ശീലവും വളരെയധികം രോഗാതുരമായി കൊണ്ടിരിക്കുകയാണ്. പ്രത്യേകിച്ചും നാം കഴിക്കുന്ന ഫാസ്റ്റ് ഫുഡ്, ജംഗ് ഫുഡ്, ഹോട്ടൽ ഭക്ഷണങ്ങൾ, ബേക്കറി പദാർത്ഥങ്ങൾ എന്നിവയെല്ലാം.
നമ്മുടെ ശരീരത്തിന് ഒരുപാട് രോഗാവസ്ഥകൾ ഉണ്ടാക്കാൻ കാരണമാകുന്നവയാണ്. നാം വീട്ടിൽ തന്നെ പാചകം ചെയ്ത് കഴിക്കുന്നവയാണ് എങ്കിൽ കൂടിയും അതിനു വേണ്ടി ഉപയോഗിക്കുന്ന പദാർത്ഥങ്ങളിലെ വിഷാംശം നമ്മുടെ ശരീരത്തിലേക്ക് എത്തി ശരീരത്തിൽ പലതരത്തിലുള്ള ബുദ്ധിമുട്ടുകളും ഉണ്ടാക്കുന്നു. പ്രധാനമായും നിങ്ങളുടെ ഭക്ഷണത്തിൽ നിന്ന് വെളുത്ത അരി പൂർണമായും ഒഴിവാക്കാൻ നിങ്ങൾക്ക് സാധിക്കുന്നു എങ്കിൽ ഒരു പരിധിവരെയുള്ള എല്ലാ രോഗങ്ങളിൽ നിന്നും രക്ഷ നേടാൻ ആകും.
ഇതിനു പകരമായി ചുവന്ന തവിടുള്ള അരി ഉപയോഗിക്കുന്നതാണ് ഉത്തമം. പലപ്പോഴും ചുവന്ന മാംസവും, പ്രോട്ടീൻ അമിതമായുള്ള ഭക്ഷണങ്ങളും, പ്യൂരിൻ അന്നജം തന്നെയാണ്. ഒപ്പം മധുരവും വലിയ ഉപദ്രവകാരി തന്നെയാണ്. ദിവസവും ധാരാളമായി വ്യായാമം ചെയ്യുന്നതിനും, വെള്ളം കുടിക്കുന്നതിനും, ഭക്ഷണത്തിൽ നിന്നും അനാവശ്യമായ പ്യൂരിൻ കണ്ടന്റെ ഉള്ള ഭക്ഷണങ്ങൾ ഒഴിവാക്കാനും നിങ്ങൾ കൂടുതൽ ശ്രദ്ധ കൊടുക്കുകയാണ് എങ്കിൽ യൂറിക്കാസിഡ് സംബന്ധമായ പ്രശ്നങ്ങളെ ഒരു പരിധിവരെ നിയന്ത്രിക്കാം.
യൂറിക് ആസിഡിന്റെ ബുദ്ധിമുട്ടുകൾ ആദ്യം ആരംഭിക്കുന്നത് കാലിന്റെ പെരുവിരലിൽ നിന്നുമാണ്. ഇത് അമിതമായി വർദ്ധിക്കുന്ന സമയത്ത് പെരുവിരലിന്റെ അടുത്ത് വലിയ മുഴകൾ പോലെ രൂപപ്പെടുന്നു. ഇത് പിന്നീട് തന്നെ മറ്റ് ജോയിന്റ്കളിലേക്കും കിഡ്നി ഹൃദയം എന്നിങ്ങനെയുള്ള അവയവങ്ങളിലേക്കും പെരുകുന്നു.