നിങ്ങളുടെ വീടിന്റെ വാസ്തു കൃത്യമായ എങ്കിൽ പല രീതിയിലുള്ള ബുദ്ധിമുട്ടുകളും അനുഭവിക്കേണ്ടതായി വരാറുണ്ട്. പ്രധാനമായും നിങ്ങളുടെ വീട്ടിലെ ജനലുകളും വാതിലുകളും ഏതുഭാഗത്താണ് എന്നത് നിങ്ങളുടെ സാമ്പത്തിക ഭദ്രതയെ അടിസ്ഥാനപ്പെടുത്തുന്ന ഘടകങ്ങളാണ്. നിങ്ങളുടെ വീടിന്റെ വടക്കുഭാഗത്ത് ജനാലകൾ ഉണ്ട് എങ്കിൽ സാമ്പത്തികമായ ഒരു അഭിവൃദ്ധി നിങ്ങൾക്ക് ഉണ്ടാകും.
വീട്ടിൽ ജനാലകൾ സ്ഥാപിക്കുന്നത് വായു സഞ്ചാരം വെളിച്ചം എന്നിവ ഉണ്ടാകുന്നതിന് വേണ്ടിയാണ്. എന്നാൽ നിങ്ങളുടെ വീടിന്റെ വടക്കുഭാഗത്ത് ചുമരിൽ സ്ഥാപിക്കുന്ന ജനാലയിലൂടെ ഇത് മാത്രമല്ല പ്രവേശിക്കുന്നത് പോസിറ്റീവ് എനർജിയും സമ്പാദ്യത്തിനുള്ള യോഗവും വന്നുചേരും. വാസ്തു അനുസരിച്ച് ഒരു വീടിന്റെ വടക്കുഭാഗം കുബേര ദിക്ക് എന്നറിയപ്പെടുന്നു.
അതുകൊണ്ടുതന്നെ ഈ വടക്ക് ഭാഗത്തെ ജനാലകൾക്ക് വളരെയധികം പ്രാധാന്യമുണ്ട്. എപ്പോഴും ഈ ജനാലകൾ വൃത്തിയായി തന്നെ സൂക്ഷിക്കണം. മാറാല പിടിച്ചു, പൊടിപിടിച്ചും കിടക്കുന്നത് ഐശ്വര്യ കേടാണ്. ഐശ്വര്യയുടെ മാത്രമല്ല സമ്പത്ത് വരാനുള്ള സാധ്യത ഇത് കുറയ്ക്കും. ചില ആളുകൾക്കുള്ള ഒരു ശീലമാണ് ജനാലയിൽ കലണ്ടറുകൾ തൂക്കിയിടുക എന്നുള്ളത്.
എന്നാൽ ഇത് അത്ര നല്ല ശീലമല്ല പ്രത്യേകിച്ചും വടക്ക് ഭാഗത്തെ ജനാലയിൽ തൂക്കാതിരിക്കാം. സ്വർണാഭരണങ്ങളുടെ ചിത്രം സ്വർണാഭരണങ്ങൾ അണിഞ്ഞു നിൽക്കുന്ന സ്ത്രീയുടെ ചിത്രമോ ഈ ജനാലയുടെ ഇടത്തോ വലത്തോ ഭാഗത്തായി ചുമരിൽ തൂക്കുന്നത് പോസിറ്റീവ് ആണ്. മാത്രമല്ല ലക്കി ബാംബൂ, മണി പ്ലാന്റ് പോലുള്ള ചെടികൾ ഇവിടെ വളർത്താം. വീടിന് പുറത്ത് വടക്ക് ഭാഗത്തായി കൃഷ്ണ വെറ്റില വളർത്തുന്നതും സാമ്പത്തിക അഭിവൃദ്ധിക്ക് സഹായകമാണ്. കുബേര ദേവന്റെ അനുഗ്രഹത്തിനായി നിങ്ങൾക്കും പ്രാർത്ഥിക്കാം നിങ്ങൾക്കും സമ്പന്നനാകാം.