ആരോഗ്യപരമായ ഒരുപാട് തരത്തിലുള്ള രോഗാവസ്ഥകളെ കുറിച്ച് നാം ഇന്ന് കേൾക്കുന്നുണ്ട്. എന്നാൽ സ്ത്രീ ശരീരത്തിൽ ആർത്തവ വിരാമത്തോടുകൂടി കാണപ്പെടുന്ന ഒരു അവസ്ഥയാണ് മേലാസ്മ. മുഖത്തിന്റെ ഇരു ഭാഗങ്ങളിൽ മായി കറുത്ത നിറത്തിലുള്ള പാടുകൾ ഉണ്ടാകുന്നതാണ് ഈ മെലാസ്മയുടെ ലക്ഷണം. കരിമംഗല്യം എന്നാണ് ഇതിനെ പൊതുവേ നാം പറയാറുള്ളത്.
ഇത്തരത്തിൽ കരിമംഗല്യം പോലുള്ള അവസ്ഥ ഉണ്ടാകുന്നത് യഥാർത്ഥത്തിൽ ശരീരത്തിലെ ഹോർമോണുകളുടെ വ്യതിയാനത്തിന്റെ ഭാഗമായിട്ടാണ്. പ്രധാനമായും ഈസ്ട്രജൻ ഹോർമോണിന്റെ അളവിൽ വലിയ തോതിലുള്ള വ്യതിയാനം സംഭവിക്കുന്ന സമയമാണ് ആർത്തവ വിരാമം. ഈ സമയത്ത് ഈസ്ട്രജൻ ഹോർമോണ് ശരീരത്തിൽ നിന്നും വലിയതോതിൽ ഇല്ലാതാകുന്നതോടുകൂടി കരിമംഗല്യം .
പോലുള്ള പ്രശ്നങ്ങൾ കാണപ്പെടുന്നു. ശരീരത്തിൽ മേലാലിൻ കണ്ടന്റ് വലിയതോതിൽ വർദ്ധിക്കുന്നതാണ് ഈ മെലാസ്മ പോലുള്ള പ്രശ്നങ്ങൾ ഉണ്ടാകാനുള്ള യഥാർത്ഥ കാരണം. നിങ്ങൾക്കും ഇനി പണം ചിലവാക്കി ഇത്തരത്തിലുള്ള പ്രശ്നങ്ങൾ പരിഹരിക്കേണ്ടതില്ല. നിങ്ങളുടെ വീട്ടിൽ നിങ്ങൾ തന്നെ തയ്യാറാക്കി ഉപയോഗിക്കുന്ന ചില ഫേസ്മാസ്ക്കുകൾ ഇത്തരം പ്രശ്നങ്ങളെ പൂർണ്ണമായും ഇല്ലാതാക്കാൻ സഹായിക്കും.
ഇതിനായി ഒരു ഫേസ് മാസ്ക്ക് നിങ്ങൾക്ക് തന്നെ തയ്യാറാക്കാം. എന്നാൽ മാസ്ക് ഉപയോഗിക്കുന്നതിനു മുൻപായി നിങ്ങളുടെ മുഖം നല്ല ചൂടുള്ള വെള്ളത്തിൽ മുക്കിയ ടർക്കി വച്ച് ഒന്ന് തുടച്ചെടുക്കാം, അല്ലെങ്കിൽ കഞ്ഞിവെള്ളത്തിൽ ആവി പിടിക്കാം. ശേഷം കുക്കുംബറും കറ്റാർവാഴയും ചേർത്ത് ഒരു ജെല്ല് രൂപം തയ്യാറാക്കാം. ഇതിലേക്ക് ചെറുനാരങ്ങ, തേൻ, തൈര്, ഓട്സ് പൊടിച്ചത്, വിറ്റമിൻ ഇ ഓയിൽ എന്നിവയെല്ലാം ചേർത്ത് നല്ലപോലെ ഒരു പേസ്റ്റ് രൂപമാക്കി അരച്ചെടുത്ത് മുഖത്ത് ഉപയോഗിക്കാം.