ഒരു വീട് പണിയുന്ന സമയത്ത് അതിന്റെ കൃത്യമായ വാസ്തു അനുസരിച്ചല്ല പണിയുന്നത് എങ്കിൽ പലതരത്തിലുള്ള ബുദ്ധിമുട്ടുകളും ആ വീട്ടിൽ താമസിക്കുന്നതുകൊണ്ട് നിങ്ങൾ അനുഭവിക്കേണ്ടതായി വരും. കൃത്യമായി പറയുകയാണെങ്കിൽ വീടിന്റെ അടുക്കളക്ക് കൃത്യമായ സ്ഥാനമുണ്ട്. നിങ്ങൾ വീടിന്റെ അടുക്കള പണിയുന്ന സമയത്ത് വീടിന്റെ എട്ട് ദിക്കുകളും നോക്കി ഏറ്റവും അനുയോജ്യമായ സ്ഥാനത്ത് ആയിരിക്കണം പറയേണ്ടത്.
പ്രധാനമായും കേരളത്തിന്റെ വാസ്തുശാസ്ത്രം അനുസരിച്ച് ഒരു വീടിന്റെ അടുക്കള വരാൻ ഏറ്റവും അനുയോജ്യമായ രണ്ട് ഭാഗങ്ങളാണ് ഉള്ളത്. തെക്കുകിഴക്കേ മൂലയും വടക്കു കിഴക്കേ മൂലയുമാണ് അടുക്കള പണിയാൻ ഏറ്റവും അനുയോജ്യമായത്. എന്നാൽ വാസ്തുപ്രകാരം ഏതെങ്കിലും തരത്തിലുള്ള പ്രശ്നം ഈ അടുക്കളയുടെ സ്ഥാനത്തിന് ഉണ്ടായാൽ തന്നെ അതിന്റെ പരിണതഫലങ്ങൾ നിങ്ങൾ അനുഭവിക്കേണ്ടതായി വരും. പ്രധാനമായും ഈ രണ്ടു മൂലകൾ ഒഴികെ മറ്റു ഭാഗങ്ങളിൽ അടുക്കള പണിതാൽ സംഭവിക്കാൻ പോകുന്നത് .
കുടുംബത്തിന്റെ സ്വസ്ഥതക്കേടുകൾ കൂടി വരും എന്നതാണ്. ഒപ്പം അടുക്കളയിലെ അടുപ്പിന്റെ സ്ഥാനത്തിനും പ്രത്യേകതയുണ്ട്. അടുക്കളയുടെ തെക്കു കിഴക്കേ മൂലയിൽ മാത്രമായിരിക്കണം അടുപ്പ് വരേണ്ടത്. മറ്റ് സ്ഥാനങ്ങൾ ഒന്നും അടുപ്പിന് അനുയോജ്യമല്ല. അതുപോലെ അടുപ്പിന്റെ അടുത്ത് പൈപ്പ്, പാത്രത്തിൽ വെള്ളം നിറച്ചിരിക്കുന്ന ശീലം എന്നിവയൊന്നും ഉണ്ടാകരുത്.
കാരണം തീയും വെള്ളവും എതിർ ശക്തികളാണ്, അതുകൊണ്ടുതന്നെ ഇവ രണ്ടും അടുത്ത് വരുന്നത് മരണദുഃഖം ഫലമുണ്ടാകും. നിങ്ങളുടെ വീട്ടിൽ അടുക്കളയിൽ പ്രവേശിക്കുന്ന സമയത്ത് ഓം അന്നപൂർണേ നമ എന്ന നാമം മനസ്സിൽ പറഞ്ഞുകൊണ്ട് വേണം ആരംഭിക്കാൻ. ഇങ്ങനെ ജഭിച്ചുകൊണ്ട് അടുക്കളയിൽ കയറിയാൽ തന്നെ അന്നത്തെ ദിവസം ആളുകളുടെ എല്ലാം വയറിനൊപ്പം മനസ്സും നിറയും.