ചെറിയ ഒരു വേദന വന്നാൽ പോലും സഹിക്കാൻ പറ്റാത്ത ആളുകളുണ്ട്. എന്നാൽ ഇത്തരത്തിൽ ഉണ്ടാകുന്ന നടുവേദനകൾ സ്ഥിരമായി നിങ്ങളുടെ ജീവിതത്തിൽ നിലനിൽക്കുകയാണ് എങ്കിൽ ഈ വേദന നിങ്ങൾ എങ്ങനെ സഹിക്കും. ഒരുപാട് തരത്തിലുള്ള കാരണങ്ങൾ കൊണ്ട് നടുവേദന ഉണ്ടാകും, എന്നാൽ ചില കാരണങ്ങൾ കൊണ്ട് ഉണ്ടാകുന്ന നടുവേദന പലപ്പോഴും അസഹനീയമായി മാറും.
പലപ്പോഴും നടുവേദന ഉണ്ടാകുന്ന കാരണങ്ങൾ നടുവിന് മാത്രം ഉണ്ടാകുന്ന പ്രശ്നം കൊണ്ട് ആയിരിക്കില്ല. നിങ്ങളുടെ വൃക്കകൾ തകരാറിൽ ആകുന്നതിന്റെ തന്നെ ഭാഗമായി നടുവേദന ഉണ്ടാകാം. കാരണം നട്ടെല്ലിന്റെ ഇരുവശങ്ങളിലായാണ് കിഡ്നി സ്ഥിതിചെയ്യുന്നത് അതുകൊണ്ടുതന്നെ തകരാറുകൾ നട്ടെല്ലിന് ബാധിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്.
ഒരുപാട് സമയം ഒരേ പൊസിഷനിൽ ഇരുന്നുകൊണ്ട് ജോലിചെയ്യുന്ന ആളുകൾക്കും ഈ പൊസിഷന്റെ തകരാറുകൊണ്ട് നടുവേദന ഉണ്ടാകാനുള്ള സാധ്യതയുണ്ട്. അതുകൊണ്ടുതന്നെ എപ്പോഴും ഇരുന്ന് ജോലി ചെയ്യുന്ന ആളുകൾ ഇതിനിടയ്ക്ക് 5 മിനിറ്റ് നേരമെങ്കിലും അല്പം റെസ്റ്റ് എടുക്കാനായി ശ്രമിക്കണം. ഇങ്ങനെ റസ്റ്റ് ചെയ്യുന്ന സമയങ്ങളിൽ ശരീരത്തിന് മറ്റു ഭാഗങ്ങളിലേക്ക് ചെറിയ മൂവ്മെന്റുകൾ കൊടുക്കാനും മറക്കരുത്. മൂത്രാശയ സംബന്ധമായ രോഗങ്ങളും നടുവേദനയ്ക്കുള്ള സാധ്യത വർദ്ധിപ്പിക്കും. മൂത്രനാളിയിലോ കിഡ്നിയിലോ കല്ലുകൾ.
ഉണ്ടാകുന്നത് നടുവേദനയാണ് ആദ്യം പ്രത്യക്ഷപ്പെടുക. ശരീരം അമിതമായി വണ്ണം വയ്ക്കുന്നതിന്റെ ഭാഗമായും നടുവേദന ചിലർക്ക് ഉണ്ടാകാം. ഗർഭാവസ്ഥയിൽ ആയിരിക്കുന്ന സ്ത്രീകൾക്കും നടുവേദന ഉണ്ടാകുന്നത് കാണാറുണ്ട്. ഭാരം താങ്ങാൻ സാധിക്കാതെ വരുന്ന സമയത്താണ് ഇത്തരത്തിലുള്ള നടുവേദനകൾ കാണുന്നത്. രാത്രിയിൽ കിടന്ന് ഉറങ്ങുന്ന സമയത്ത് കിടക്കുന്നതിന്റെ പൊസിഷനിൽ വരുന്ന തകരാറും നടുവേദനയ്ക്ക് കാരണമാകാം. ഈ കാരണങ്ങൾ തിരിച്ചറിഞ്ഞ് ഇതിനുവേണ്ട പരിഹാരം ചെയ്യുകയാണ് വേണ്ടത്.