അത്ഭുതപ്പെടുത്തുന്ന കാഴ്ചകളുമായി വൃന്ദാവനം ഇന്നും അങ്ങനെ തന്നെയുണ്ട്.

എല്ലാവരുടെയും ഇഷ്ട ദൈവമായ ശ്രീകൃഷ്ണ ഭഗവാന്റെ വാസസ്ഥലമാണ് വൃന്ദാവനം എന്നത്. ഭഗവാൻ ശ്രീകൃഷ്ണന്റെ കുട്ടിക്കാലത്തു മാതാവിനോടൊപ്പം വൃന്ദാവനത്തിൽ വസിച്ചിരുന്ന കാലം അതിമനോഹരമായിരുന്നു. അന്നത്തെ ആ മനോഹരമായ കാഴ്ചകളും അവിടുത്തെ അത്ഭുതപ്പെടുത്തുന്ന ചില കാര്യങ്ങളും ഇന്നും അങ്ങനെ തന്നെ നിലനിൽക്കുന്നു എന്നതിന് തെളിവ്വൃന്ദാവനം സന്ദർശിക്കുന്നവർക്ക് കാണാനാകുന്നതാണ്. ഇന്നും വൃന്ദാവനത്തിൽ അത്തരം കാഴ്ചകൾ.

   

നിലനിൽക്കുന്നു. ഉത്തർപ്രദേശിലെ മധുര എന്ന സ്ഥലത്താണ് വൃന്ദാവനം സ്ഥിതി ചെയ്യുന്നത്. അന്ന് വൃന്ദാവനത്തിൽ ഉണ്ടായിരുന്ന തുളസി ചെടികൾ ഇന്നും മരം പോലെ വളർന്നു പടർന്നു പന്തലിച്ച് അവിടെത്തന്നെ നിലനിൽക്കുന്നു. രാത്രികാലങ്ങളിൽ ശ്രീകൃഷ്ണ ഭഗവാൻ തന്റെ തോഴിമാരായ ഈ തുളസി ചെടികളോടൊപ്പം സമയം ചെലവഴിക്കാൻ എത്തുന്നുണ്ട് എന്നാണ് ഐതിഹ്യം.

ആ സമയം തുളസിച്ചെടികൾ സ്വയരൂപം പ്രാപിച്ച് തൊഴിമാരായി മാറുന്നു. അതുകൊണ്ടുതന്നെ ഈ വൃന്ദാവനത്തിന് പരിസര ഭാഗത്തുള്ള വീടുകളിലെ എല്ലാം ജനാലകൾ എപ്പോഴും അടച്ച് ഇട്ടിരിക്കും. കാരണം ഭഗവാൻ തന്റെ തോഴിന്മാരോടൊപ്പം നൃത്തം ചെയ്യുന്നതും സമയം ചെലവഴിക്കുന്നതും കാണുന്നത് അത്ര ഉചിതമല്ല എന്നതുകൊണ്ടാണ്. യശോദാമ്മ ശ്രീകൃഷ്ണനെ കുട്ടി ആയിരിക്കുമ്പോൾ പൂട്ടിയിട്ട മുറി ഇന്ന് ഒരു ക്ഷേത്രമായി ഉപയോഗിക്കുന്നു.

ഈ ക്ഷേത്രത്തിനകത്ത് ഒരു വലിയ കയപ്പ മരമുണ്ട്. മറ്റെവിടെ വേനൽ കെടുത്താലും ജലം ഇല്ലാതായാലും ഈ മരം ഒരിക്കലും ഉണങ്ങാറില്ല. കാരണം ഈ മരത്തിന് താഴെയായി പണ്ട് രാജാക്കന്മാർ കുഴിച്ചിട്ട് ശ്രീകൃഷ്ണ ഭഗവാന്റെ വിഗ്രഹങ്ങൾ ഉണ്ട് എന്നതിനാലാണ്. ഒരിക്കലെങ്കിലും ഈ വൃന്ദാവനം ഒന്നു പോയി കാണാൻ ആയാൽ അത്രയും ജീവിതത്തെയും വലിയ പുണ്യം ചെയ്യാനില്ല.

Leave a Reply

Your email address will not be published. Required fields are marked *