നിങ്ങളും കണ്ണെടുക്കാതെ നോക്കിനിന്നു പോകും ഈ സൗന്ദര്യം.

നിങ്ങളുടെ മുഖത്തിന്റെ ഇരുണ്ട നിറമുള്ള മാറി മുഖം കൂടുതൽ മനോഹരമായി തിളങ്ങാൻ ഈ കാര്യങ്ങൾ ചെയ്യാം. നിങ്ങളുടെ മുഖത്തിന്റെ കാന്തി വർധിപ്പിക്കാനായി പലതരത്തിലുള്ള ഫേസ്ബുക്ക് ക്രീമുകളും ബ്യൂട്ടിപാർലറിൽ ട്രീറ്റ്മെന്റുകളും നിങ്ങൾ ചെയ്തിരിക്കാം. എന്നാൽ ഈ ട്രീറ്റ്മെന്റുകളെക്കാൾ ഉപരിയായി ഫലം നൽകുന്ന നിങ്ങളുടെ വീട്ടിൽ തന്നെ മറ്റു ചിലവുകൾ ഒന്നുമില്ലാതെ ചെയ്യാവുന്ന നല്ല ഒരു മാർഗ്ഗം ഉണ്ട്.

   

നിങ്ങളുടെ തന്നെ അടുക്കളയിലുള്ള വസ്തുക്കളാണ് ഇതിനുവേണ്ടി ഉപയോഗിക്കേണ്ടത്. പ്രധാനമായും ഒരു ഉരുളക്കിഴങ്ങ് മിക്സി ജാറിൽ അരച്ച് പേസ്റ്റ് രൂപത്തിൽ ആക്കി എടുക്കാം. ശേഷം ഇത് ഒരു മണിക്കൂർ നേരത്തേക്ക് ആ പാത്രത്തിൽ തന്നെ അനങ്ങാതെ വെച്ചിരിക്കണം. ഒരു മണിക്കൂർ കഴിഞ്ഞാൽ ഇതിനുമുകളിൽ ആയി വെള്ളം ഇരുണ്ട നിറത്തിലും അതിനു താഴെയായി ഇതിന്റെ സത്ത് ഊറിക്കിടക്കുന്നതായും കാണാം.

ഇതിലെ വെള്ളം ഒഴിച്ച് കളഞ്ഞതിനുശേഷം താഴ്ഭാഗത്തായി പരന്നുകിടക്കുന്നഉരുളക്കിഴങ്ങിന്റെ പൊടി രൂപത്തിലുള്ള സത്ത് മറ്റൊരു ചെറിയ ബൗളിലേക്ക് മാറ്റുക. ഇതിലേക്ക് ഒരു ചെറിയ സ്പൂണോളം നല്ല മഞ്ഞൾ പൊടി ചേർത്തു കൊടുക്കാം. നിങ്ങളുടെ വീട്ടിൽ തന്നെ പിടിച്ചെടുത്ത മഞ്ഞൾപൊടി ആണ് എങ്കിൽ കൂടുതൽ പ്രയോജനകരമാണ്.

അല്പം തേനും അല്പം ചെറുനാരങ്ങ നീരും കൂടി ചേർത്ത് നല്ലപോലെ യോജിപ്പിച്ച് വെക്കാം. ശേഷം ഒരു ടവൽ നല്ല ചൂടുള്ള വെള്ളത്തിൽ മുക്കി മുഖം തുടച്ചശേഷം ഈ ക്രീം മുഖത്ത് പുരട്ടിയിടുക. കുറഞ്ഞത് അരമണിക്കൂറെങ്കിലും കഴിയുമ്പോൾ ഇത് ഉണങ്ങി കിട്ടും ആ സമയത്ത് തണുത്ത വെള്ളം കൊണ്ട് മുഖം കഴുകുക. ഒപ്പം ഒരു ഐസ്ക്യൂബ് കൊണ്ട് മുഖത്ത് മസാജും ചെയ്യാം.

Leave a Reply

Your email address will not be published. Required fields are marked *