മലം പോകുമ്പോൾ ഒപ്പം രക്തം പോകുന്നുണ്ടോ. മൂലക്കുരുവും ഫിഷറും ഇനി ഇങ്ങനെ പരിഹരിക്കാം.

മലം പോകുന്ന സമയത്ത് ചിലർക്ക് ഇതിനോടൊപ്പം തന്നെ രക്തത്തിന്റെ അംശവും കാണാറുണ്ട്. ഇത്തരത്തിൽ രക്തം പോകുമ്പോൾ പലർക്കും ഉള്ള ഒരു ധാരണ ഇത് മൂലക്കുരുവാണ് എന്ന് മാത്രമാണ്. മൂലക്കുരു പ്രശ്നം കൊണ്ട് മാത്രമല്ല നിങ്ങൾക്ക് മലത്തിനോടൊപ്പം രക്തം പോകുന്നത്. മലശോധന ശരിയായി സംഭവിക്കാതെ വരുമ്പോൾ മലം കട്ടിയായി പോകാത്ത ഒരു അവസ്ഥ ഉണ്ടാകും.

   

ഇങ്ങനെ സംഭവിക്കുമ്പോൾ പിന്നീട് മലശോധന ഉണ്ടാകുന്ന സമയത്ത് മലദ്വാരത്തിന് ചുറ്റുമായി ബ്ലേഡ് കൊണ്ടോ കത്തി കൊണ്ടോ മുറിച്ചത് പോലെ മുറിവു ഉണ്ടാവുകയും ഇതിൽ നിന്നും രക്തം വരുകയും ചെയ്യും. ഈ അവസ്ഥയെ ഫിഷർ എന്നാണ് പറയുന്നത്. ഇത്തരം സാഹചര്യങ്ങൾ ഉണ്ടാകാനുള്ള പ്രധാന കാരണം ശരീരത്തിൽ ആവശ്യമായ അളവിൽ ഫൈബർ ഇല്ലാതെ വരുന്നത് തന്നെയാണ്.

കഴിക്കുന്ന ഭക്ഷണത്തിൽ ഫൈബറും മറ്റ് പ്രോട്ടീനുകളും ഉണ്ട് എന്നത് ഉറപ്പുവരുത്തണം. ഭക്ഷണത്തിലെ ഫൈബറിന്റെ അംശം കുറയുന്നത് അനുസരിച്ച് ദഹനം സാവധാനം ആകാനുള്ള സാധ്യത കൂടും. ഇത് മലബന്ധം പോലുള്ള പ്രശ്നങ്ങൾ ഉണ്ടാക്കാനും ഇടയാകും. ചിലർക്ക് തുടർച്ചയായി വയറിളക്കം ആയിരിക്കാം ഉണ്ടാകുന്നത്. ഇതിന്റെ ഭാഗമായും ഫിഷർ എന്ന അവസ്ഥ കാണാറുണ്ട്. ധാരാളമായി അളവിൽ ദിവസവും വെള്ളം കുടിക്കാൻ മറക്കരുത്.

കാരണം ശരീരത്തിൽ ജലാംശം കുറയുന്നതും ഇങ്ങനെ ഫിഷർ ഉണ്ടാകാനുള്ള സാധ്യതയും മലബന്ധം ഉണ്ടാകാനുള്ള സാധ്യതയും വർദ്ധിപ്പിക്കും. മലദ്വാരത്തിൽ നിന്നും പുറത്തേക്ക് അകത്തേക്ക് തള്ളി നിൽക്കുന്ന രീതിയിൽ ഒരു മാംസ കഷണം ആയാണ് മൂലക്കുരുവിന്റെ രൂപം. മലം പോകുന്ന സമയത്ത് അതികഠിനമായ വേദന ഉണ്ടാകാം. ധാരാളമായി അളവിൽ പഴങ്ങളും പച്ചക്കറികളും നിങ്ങളുടെ ഭക്ഷണത്തിന്റെ ഭാഗമാക്കുക. ദഹനത്തിന് ബുദ്ധിമുട്ടുണ്ടാക്കുന്ന ഭക്ഷണങ്ങൾ ഒഴിവാക്കുക.

Leave a Reply

Your email address will not be published. Required fields are marked *